ചെട്ടുംകുഴി: ബൈക്കിടിച്ച് പരിക്കേറ്റ് മംഗലാപുരത്ത് ചികിത്സയിലായിരുന്ന റിട്ട. അധ്യാപകന്‍ മരിച്ചു. തളങ്കര കടവത്ത് സ്വദേശിയും ചെട്ടുംകുഴി പള്ളിക്ക് സമീപം താമസക്കാരനുമായ ടി.എ ഉസ്മാന്‍ മാസ്റ്റര്‍ (65) ആണ് മരിച്ചത്. ശനിയാഴ്ച രാത്രി ഇശാ നിസ്‌കാരം കഴിഞ്ഞ് സുഹൃത്തിന്റെ ബൈക്കില്‍ വീടിന് മുന്നില്‍ വന്നിറങ്ങിയ ഉസ്മാന്‍ മാസ്റ്ററെ വിദ്യാനഗര്‍ ഭാഗത്ത് നിന്ന് വന്ന ബൈക്ക് ഇടിക്കുകയായിരുന്നു. തലയിടിച്ച് വീണ് അബോധാവസ്ഥയിലായ ഇദ്ദേഹം മംഗളൂരുവിലെ കങ്കനാടി ഫാദര്‍ മുള്ളേര്‍സ് ആസ്പത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുകയായിരുന്നു. ഇന്നലെ രാത്രിയാണ് മരിച്ചത്.
ഉസ്മാന്‍ മാസ്റ്റര്‍ ദീര്‍ഘകാലം കാസര്‍കോട് ഗവ. ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ അധ്യാപകനായിരുന്നു. തളങ്കര സ്‌കൂളിലെ ’75 മേറ്റ്‌സ് കൂട്ടായ്മയിലെ സജീവ അംഗമായിരുന്നു. മുന്‍ എം.എല്‍.എ ടി.എ ഇബ്രാഹിമിന്റെ സഹോദരന്‍ പരേതനായ ടി.എ അബ്ദുല്ലയുടേയും ബീഫാത്തിമയുടേയും മകനാണ്. ഭാര്യ: സുമയ്യ. മക്കള്‍: റഷാദ് (ഖത്തര്‍), റാഹിദ്, റഫാദ് (ഖത്തര്‍), ഹസനബ്. സഹോദരങ്ങള്‍: ടി.എ മുഹമ്മദ് കുഞ്ഞി, അബ്ദുല്‍ഖാദര്‍, ഖാലിദ്, സുലൈഖ, സുബൈദ, സാഹിറ.
വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന റിട്ട, അദ്ധ്യാപകൻ ടി എ ഉസ്മാൻ മാസ്റ്റർ ചെട്ടുംകുഴി മരണപ്പെട്ടു
mynews
0