പെര്‍ള: പെര്‍ള ലൈവ് സ്റ്റോക്ക് ചെക്‌പോസ്റ്റിലെ ലൈവ്‌സ്റ്റോക്ക് ഇന്‍സ്‌പെക്ടര്‍ പി.എം സജീഷി(38)നെ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഇന്നലെ രാവിലെ സഹജീവനക്കാരന്‍ സുനില്‍ കുമാര്‍ എത്തിയപ്പോഴാണ് സജീഷിനെ ഓഫീസിലെ ബാത്‌റൂമിന് മുന്നില്‍ വീണ് കിടക്കുന്നത് കണ്ടത്. ഉടന്‍ തന്നെ ബദിയടുക്ക പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. പൊലീസെത്തി സജീഷിനെ കാസര്‍കോട്ടെ ആസ്പത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം കാസര്‍കോട് ജനറല്‍ ആസ്പത്രി മോര്‍ച്ചറിയില്‍ എത്തിച്ചു. ബദിയടുക്ക പൊലീസ് ഇന്‍ക്വസ്റ്റ് നടത്തും. മരണത്തില്‍ ദുരൂഹത ഉയര്‍ന്ന സാഹചര്യത്തില്‍ വിദഗ്ധ പോസ്റ്റുമോര്‍ട്ടത്തിനായി മൃതദേഹം ഇന്ന് പരിയാരത്തേക്ക് കൊണ്ടുപോകും. എറണാകുളം കുറുവമ്പാടി പാമ്പാലയം സ്വദേശിയാണ് സജീഷ്.
മരണവിവരമറിഞ്ഞ് എറണാകുളത്തുനിന്ന് ബന്ധുക്കള്‍ കാസര്‍കോട്ടെത്തി. മാധവന്‍-കൗസല്യ ദമ്പതികളുടെ മകനാണ്. അവിവാഹിതനാണ്. സഹോദരങ്ങള്‍: സജി, മായ.
പെര്‍ള ലൈവ് സ്റ്റോക്ക് ചെക്‌പോസ്റ്റിലെ ലൈവ്‌സ്റ്റോക്ക് ഇന്‍സ്‌പെക്ടറെ മരിച്ച നിലയില്‍ കണ്ടെത്തി
mynews
0