കാസർകോട് :ആരോഗ്യ വിദ്യാഭ്യാസ ഡയറക്ടറേറ്റ്
ഈ വർഷം നടത്തിയ ഒന്നാം വർഷ ഡി ഫാം പരീക്ഷയിൽ റാങ്ക് നേടിയ മാലിക് ദീനാർ ഫാർമസി കോളേജിലെ വിദ്യാർഥിനികളെ അനുമോദിച്ചു. സംസ്ഥാന തലത്തിൽ
രണ്ടാം റാങ്ക് നേടിയ അയ്‌ഷ കെ. എ., മുപ്പതാം റാങ്ക് നേടിയ ഫാത്തിമ കെ. എച്ച്., നാല്പത്തി രണ്ടാം റാങ്ക് നേടിയ അയ്‌ഷത്ത് ഫരീദ എം. സി.
എന്നിവർക്ക് മാലിക് ദീനാർ കോളേജ് ചെയർമാൻ ടി എ മുഹമ്മദ് ഹബീബുള്ള കേഷ് അവാർഡും ഉപഹാരവും നൽകി.
പ്രിൻസിപ്പൽ ഡോ അജിത് ബാബു അധ്യക്ഷത വഹിച്ച ചടങ്ങിൽ അഡ്മിനിസ്ട്രേറ്റീവ് മാനേജർ മുഹമ്മദ് കാസിം, വൈസ് പ്രിൻസിപ്പൽ സെബാസ്റ്റിൻ വി, അസോ: പ്രൊഫസർ അരുൺ രാമചന്ദ്രൻ തുടങ്ങിയവർ പ്രസംഗിച്ചു.
റാങ്ക് ജേതാക്കളെ ക്യാഷ് അവാർഡ് നൽകി അനുമോദിച്ചു
mynews
0