മുഖ്യമന്ത്രിയെ ജാതീയമായി ആക്ഷേപിച്ച്‌ പ്രകോപനപരമായും വര്‍ഗീയപരവുമായും പ്രസംഗിച്ചെന്ന്,ലീഗ് നേതാക്കള്‍ക്കെതിരെ ഡിജിപിക്ക് പരാതി

കോഴിക്കോട്: മുഖ്യമന്ത്രിയെ ജാതീയമായി ആക്ഷേപിച്ച്‌ പ്രകോപനപരവും വര്‍ഗീയപരവുമായപ്രസംഗം നടത്തിയ മുസ്ലിം ലീഗ് നേതാക്കള്‍ക്കെതിരെ നാഷണല്‍ സെക്കുലര്‍ കോണ്‍ഫറന്‍സ് സംസ്ഥാന സെക്രട്ടറി ജലീല്‍ പുനലൂര്‍ ഡിജിപിക്ക് പരാതി നല്‍കി. മതവിഷയമുന്നയിച്ച്‌ വര്‍ഗീയ വികാരം സൃഷ്ടിക്കുന്ന പ്രസംഗവും മുദ്രാവാക്യവും മുഴക്കിയവര്‍ക്കെതിരെ നടപടി വേണമെന്ന് ഡിജിപി അനില്‍കാന്തിന് നല്‍കിയ പരാതിയില്‍ ആവശ്യപ്പെട്ടു. വഖഫ് നിയമനം വിവാദമാക്കി സമൂഹത്തില്‍ മതപരവും വര്‍ഗീയവുമായ ധൃവീകരണമുണ്ടാക്കാനുള്ള മുസ്ലിം ലീഗിന്റെ നീക്കം രാഷ്ട്രീയമായി നേരിടുമെന്ന് ഐഎന്‍എല്‍ സംസ്ഥാന പ്രസിഡണ്ട് പ്രൊഫ. എ പി അബ്ദുള്‍ വഹാബ് പറഞ്ഞു.രാഷ്ട്രീയ നേട്ടത്തിന് വേണ്ടി സമുദായത്തെ കരുവാക്കുകയാണ് ലീഗ്. ഇതാണ് കഴിഞ്ഞ ദിവസത്തെ റാലിയില്‍ കണ്ടത്. തികഞ്ഞ വര്‍ഗീയ - വംശീയ അധിക്ഷേപങ്ങളാണ് റാലിയില്‍ നിന്നുണ്ടായത്. മുഖ്യമന്ത്രിയെയയും മന്ത്രിമാരെയും അപമാനിക്കുന്ന പരാമര്‍ശങ്ങള്‍ പിന്‍വലിച്ച്‌ ലീഗ് മാപ്പുപറയണം. പ്രകോപനകരമായ പ്രസംഗത്തിന് ലീഗ് നേതാക്കള്‍ക്കെതിരെ കേസെടുക്കണമെന്നും വഹാബ് ആവശ്യപ്പെട്ടു.
Previous Post Next Post
Kasaragod Today
Kasaragod Today