കാസര്‍കോട്: കുമ്പള സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്ക് ഒരു സംഘം ആളുകള്‍ ഞാന്‍ ബാബറി എന്നെഴുതിയ ബാഡ്ജ് വിതരണം ചെയ്തതില്‍ പൊലീസ് കേസെടുത്തു. സ്‌കൂള്‍ പ്രിന്‍സിപ്പലിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ കണ്ടാലറിയാവുന്ന ഒരു കൂട്ടം ആളുകള്‍ക്കെതിരെയാണ് കുമ്പള പൊലീസ് കേസെടുത്തത്. കലാപത്തിന് കാരണമായേക്കാവുന്ന വിധത്തില്‍ പ്രകോപനമുണ്ടാക്കി എന്ന വകുപ്പ് ചുമത്തിയാണ് കേസ്. ഡിസംബര്‍ ആറാംതീയതി ക്ലാസ് കഴിഞ്ഞതിനുശേഷമാണ് ബാഡ്ജ് വിതരണമുണ്ടായത്. വിഷയത്തില്‍ ബി.ജെ.പി. കാസര്‍ഗോഡ് ജില്ലാ ജനറല്‍ സെക്രട്ടറിയും പൊലീസില്‍ പരാതി നല്‍കിയിരുന്നു.