കാസര്‍കോട്: കാസര്‍കോട് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറും പാര്‍ട്ടിയും ചേര്‍ന്ന് നടത്തിയ പരിശോധനയില്‍ ആള്‍ട്ടോ കാറില്‍ കടത്തിക്കൊണ്ട് വന്ന 174 ലിറ്റര്‍ കര്‍ണാടക മദ്യം പിടികൂടി. മദ്യം കണ്ടെടുത്ത് മുട്ടത്തൊടി ബാരിക്കാട് സ്വദേശി അനീഷ്.ബി എന്നയാള്‍ക്കെതിരെ കേസെടുത്തു. പാര്‍ട്ടിയില്‍ പ്രിവന്റീവ് ഓഫീസര്‍ സി.കെ.വി സുരേഷ്, പ്രിവന്റീവ് ഓഫീസര്‍ ബാബുപ്രസാദ്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ നൗഷാദ്, പ്രഭാകരന്‍ എന്നിവരും ഉണ്ടായിരുന്നു.
കാസർകോട്ട് മദ്യവേട്ട,കാറിൽ കടത്തുകയായിരുന്ന 174ലിറ്റർ പിടികൂടി
mynews
0