കാസര്‍കോട്: മെഡിക്കല്‍ കോളേജിനോട് സര്‍ക്കാര്‍ തുടരുന്ന അവഗണനക്കെതിരെ മുസ്ലീം ലീഗ് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുന്നു. ഇതിന്റെ ഭാഗമായി മെഡിക്കല്‍ കോളേജില്‍ സത്യാഗ്രഹവും പ്രതീകാത്‌മക ഒപിയും സംഘടിപ്പിച്ചു. മുന്‍ മന്ത്രി സി ടി അഹമ്മദലി ഉദ്‌ഘാടനം ചെയ്‌തു. മുസ്ലീം ലീഗ് ജില്ലാ പ്രസിഡന്റ് ടി ഇ അബ്‌ദുല്ല ആധ്യക്ഷം വഹിച്ചു. എം എല്‍ എമാരായ എന്‍ എ നെല്ലിക്കുന്ന്, എ കെ എം അഷ്‌റഫ്, മുസ്ലീം ലീഗ് നേതാക്കളായ എ എം കടവത്ത,് എ അബ്‌ദുര്‍ റഹ്മാന്‍, മൂസാബി ചെര്‍ക്കള തുടങ്ങി നിരവധിപേര്‍ പങ്കെടുത്തു.
മെഡിക്കല്‍ കോളേജിനോട് സര്‍ക്കാര്‍ തുടരുന്ന അവഗണന, പ്രതീകാത്മക ഒ പിയുമായി മുസ്ലീം ലീഗ്
mynews
0