പെരിയ: കേന്ദ്ര സര്‍വ്വകലാശാലയുടെ അഞ്ചാമത് ബിരുദ ദാനചടങ്ങില്‍ പങ്കെടുക്കാനെത്തുന്ന രാഷ്‌ട്രപതി രാംനാഥ് കോവിന്ദിനെ സ്വീകരിക്കാന്‍ കേരള കേന്ദ്ര സര്‍വ്വകലാശാലയില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.
21ന് 3.30നാണ് ബിദുദ ദാനചടങ്ങ്. കണ്ണൂരില്‍ പ്രത്യേക വിമാനത്തിലെത്തുന്നരാഷ്‌ട്രപതി 12.30ന് ഹെലികോപ്‌റ്ററില്‍ കേന്ദ്ര സര്‍വ്വകലാശാല ഹെലിപാഡിലിറങ്ങും. ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, കേന്ദ്ര മന്ത്രിമാരായ വി മുരളീധരന്‍, ഡോ. സുഭാഷ് സര്‍ക്കാര്‍ തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുക്കും.
അതേസമയം രാഷ്‌ട്രപതി സന്ദര്‍ശനം പ്രമാണിച്ച് ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദിന്റെ നേതൃത്വത്തില്‍ ഉന്നത ഉേദ്യാഗസ്ഥര്‍ കേരള കേന്ദ്ര സര്‍വകലാശാല ക്യാമ്പസിലും ഹെലിപ്പാഡിലും ഒരുക്കങ്ങള്‍ വിലയിരുത്തി.
ജില്ലാ പൊലീസ് മേധാവി പി ബി രാജീവ്, സബ്‌കളക്ടര്‍ ഡി ആര്‍ മേഘശ്രീ, ആര്‍ ഡി ഒ അതുല്‍ സ്വാമിനാഥ് ഒപ്പമുണ്ടായിരുന്നു.
രാഷ്‌ട്രപതിയെ വരവേല്‍ക്കാനൊരുങ്ങി പെരിയ കേന്ദ്ര സര്‍വ്വകലാശാല; ഒരുക്കങ്ങള്‍ കലക്‌ടര്‍ വിലയിരുത്തി
mynews
0