തളങ്കര സ്വദേശി ന്യുമോണിയ ബാധിച്ചു മരിച്ചു

കാസർകോട്:തളങ്കര പടിഞ്ഞാർ സ്വദേശി സമാൻ ന്യുമോണിയ ബാധിച്ച് മരണപ്പെട്ടു ഇന്ന് പുലർച്ചെ മൂന്ന് മണിയോടെ മംഗലാപുരത്ത് വെച്ചാണ് മരണപ്പെട്ടത് സമാന്റെ രണ്ട് സഹോദരങ്ങൾ വർഷങ്ങൾക്ക് മുമ്പ് മരണപ്പെട്ടിരുന്നു,സമാന്റെ സഹോദരൻ സലീം, കുവൈത്തിൽ വെച്ച് ഉറക്കത്തിൽ ഹൃദയാഘാതം മൂലം മരണപ്പെടുകയായിരുന്നു, ഈ രണ്ട് സഹോദരങ്ങളുടെയും പ്രിയ സഹോദരൻ സമാൻ കൂടി ഇന്ന് മരണത്തിന് കീഴടങ്ങിയിരിക്കുന്നു. സമാൻ ന്യുമോണിയ മൂലം ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിൽസയിലായിരുന്നു സലീം ആണ് മരണപ്പെട്ട മറ്റൊരു സഹോദരൻ സൈനുദ്ധീനും സലീമും സമാനും നാടിന്നും ,നാട്ടുകാർക്ക് പ്രിയപ്പെട്ടവരായിരുന്നു. സമാന്റെ മരണം ദുബായ് നൈഫിനേയും തളങ്കരയേയും കണ്ണീരിലാഴ്ത്തി ഖബറടക്കം ഇന്ന് മാലിക്ദിനാർ ജമാഅത്ത് പള്ളിയിൽ നടക്കും
Previous Post Next Post
Kasaragod Today
Kasaragod Today