കാ
സര്‍കോട്: സോഷ്യല്‍ മീഡിയയില്‍ പരിചയപ്പെട്ട 16കാരിയോട് ഫോട്ടോ പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി പത്തുലക്ഷം രൂപ ആവശ്യപ്പെട്ട കേസില്‍ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥി അറസ്റ്റില്‍.
മൈസൂര്‍ യൂണിവേഴ്‌സിറ്റിയിലെ അവസാന വര്‍ഷ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയായ മാണ്ട്യ ബെല്‍ഗോളയിലെ ബി.ആര്‍ രാകേഷാ(21)ണ് അറസ്റ്റിലായത്. കാസര്‍കോട് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ 16കാരിയുടെ പരാതിയിലാണ് കേസ്. കാസര്‍കോട് വനിതാ എസ്.ഐ. അജിതയുടെ നേതൃത്വത്തില്‍ ഇന്നലെ മൈസൂരില്‍ വെച്ചാണ് അറസ്റ്റ്. ഐ.ടി,പോക്‌സോ നിയമപ്രകാരമാണ് കേസ്.