മംഗലാപുരത്ത് നേതാക്കളെ വിട്ടയക്കുന്നതിനായി പോലീസ് സ്റ്റേഷനിനു മുൻപിൽ കുത്തിയിരിപ്പ് സമരം നടത്തിയവർക്ക് നേരെ പോലീസ് ലാത്തിചർജ്, നിരവധി പേർക്ക് ഗുരുതരം, നിരോധനാജ്ഞ പ്രഖ്യാപിച്ചു

മംഗലാപുരം: മംഗലാപുരം ഉപ്പിനങ്ങാടിയില്‍  കസ്റ്റഡിയിലെടുത്ത പോപുലര്‍ ഫ്രണ്ട് ജില്ലാ പ്രസിഡന്റിനെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധിച്ചവര്‍ക്കെതിരേ പോലിസ് ലാത്തിചാർജ് നടത്തി . തുടർന്ന് സംഘർഷം കണക്കിലെടുത്തു നിരോധനാജ്ഞ പ്രഖ്യാപിച്ചു,
കഴിഞ്ഞ ദിവസം സംഘ് പരിവാര്‍ പ്രവര്‍ത്തകര്‍ക്കു മര്‍ദ്ദനമേറ്റിരുന്നു. ഇതിനിടെ മറ്റൊരു ആവശ്യാര്‍ത്ഥം പോലിസ് സ്‌റ്റേഷനിലെത്തിയ ജില്ലാ പ്രസിഡന്റ് ഹമീദിനെ അന്യായമായി തടഞ്ഞുവയ്ക്കുകയും ഈ സംഭവത്തില്‍ പ്രതി ചേര്‍ക്കുമെന്ന് പോലിസ് ഭീഷണിപ്പെടുത്തുകയുമായിരുന്നു,
ഇതോടെ സംഭവമറിഞ്ഞ് നൂറു കണക്കിന് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി സ്റ്റേഷനിലെത്തുകയും സ്റ്റേഷന്‍ ഉപരോധിക്കുകയുമായിരുന്നു തുടർന്ന്നടത്തിയ സന്ധ്യാ പ്രാര്‍ഥന തടസ്സപ്പെടുത്താനും പ്രവര്‍ത്തകരെ പിരിച്ചുവിടാനും പോലിസ് ശ്രമിച്ചിരുന്നു. പ്രവര്‍ത്തകര്‍ ഇതു തടഞ്ഞതോടെയാണ് പോലിസ് ലാത്തി വീശിയത്. കണ്ണില്‍ കണ്ടവരെയൊക്കെ പോലിസ് നിര്‍ദാക്ഷിണ്യം മര്‍ദ്ദിക്കുകയായിരുന്നുവെന്ന്നേതാക്കൾ പറഞ്ഞു . പോലിസിന്റെ മര്‍ദ്ദനമേറ്റ് നിരവധി പ്രവര്‍ത്തകര്‍ക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.ശക്തമായ പ്രതിഷേധമുണ്ടായതോടെ കസ്റ്റഡിയിലെടുത്ത ജില്ലാ നേതാവിനെ പോലിസ് വിട്ടയച്ചിട്ടുണ്ട്. രണ്ടു പ്രവര്‍ത്തകരെ പോലിസ് കസ്റ്റഡിയിലെടുത്തതായാണ് വിവരം.
Previous Post Next Post
Kasaragod Today
Kasaragod Today