കാസർകോട്ട് കടകളിൽ കവർച്ചാശ്രമം

കാസര്‍കോട്: കാസര്‍കോട് നഗരത്തിലെ രണ്ട് കടകളില്‍ മോഷണശ്രമം ഉണ്ടായി. ഫോര്‍ട്ട് റോഡിലെ നൗഷാദ് കരിപ്പൊടിയുടെ ഉടമസ്ഥതയില്‍ എം.ജി റോഡിലുളള മൈ കിച്ചണ്‍ ഷോപ്പിന്റെ മുകളിലത്തെ നിലയിലുള്ള ഗോഡൗണിലും ഇതിന് സമീപത്തായി പ്രവര്‍ത്തിക്കുന്ന നുള്ളിപ്പാടിയിലെ ലക്ഷ്മിയുടെ ഉടമസ്ഥതയിലുള്ള ഫാഷന്‍ മേക്കര്‍ തയ്യല്‍കടയിലുമാണ് മോഷണശ്രമം ഉണ്ടായത്. ഒന്നും നഷ്ടപ്പെട്ടിട്ടില്ലെന്നാണ് പ്രാഥമിക വിവരം. വിവരമറിഞ്ഞ് എസ്.ഐ. മധുസൂദനന്‍, എ.എസ്.ഐ പ്രേംരാജ് എന്നിവര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. ഇന്ന് രാവിലെ കട തുറക്കാനെത്തിയപ്പോഴാണ് കവര്‍ച്ച അറിയുന്നത്. മോഷ്ടാവ് ഗോഡൗണിലേക്കുള്ള പടികള്‍ കയറി വിടവുകളിലൂടെ അകത്തേക്ക് നുഴഞ്ഞു കയറുകയായിരുന്നുവെന്നാണ് കരുതുന്നത്. തയ്യല്‍ കടയില്‍ നിന്ന് കമ്ബിപ്പാര കണ്ടെത്തിയിട്ടുണ്ട്.
Previous Post Next Post
Kasaragod Today
Kasaragod Today