നേർച്ചക്ക് പശു ഇറച്ചി നൽകി എന്ന വ്യാജ പ്രചരണം സാമുദായിക സൗഹാർദ്ദം തകർക്കാൻ, ചാലിങ്കാൽ ജമാഅത്ത് കമ്മിറ്റി

പെരിയ: പെരിയ ചാലിങ്കാൽ നിവാസികൾക്ക് പശു ഇറച്ചി വേവിച്ച് നൽകിയെന്ന വാർ ത്തെ പൂർണമായും അസംബന്ധവും നാട്ടിൽ നിലനിൽക്കു ന്ന സാമുദായി സൗഹാർദ്ദം ത കർക്കാനുള്ള ബോധപൂർവ്വ മായ ഗൂഡാലോചനയുമാണ് എന്ന് ചാലിങ്കാൽ മുസ്ലീം ജമാ അത്ത് കമ്മിറ്റി പ്രസിഡണ്ട് സ മീർ സെക്രട്ടറി ഇബ്രാഹിം ട്രഷറർ എറമുള്ളാൻ എന്നിവർ അറിയിച്ചു പോത്തിറച്ചിക്ക് പകരം പശു ഇറച്ചിയാണെന്ന് പറഞ്ഞു വരുന്ന വാർത്തകൾ പൂർണമായും പച്ചക്കള്ളമാണ്. എത്രയോ കാലമായി ചാ ലിങ്കാൽ ജമാഅത്ത് പള്ളി യിൽ റാത്തീബ് ഉൾപ്പെടെയു ള്ള ആചാര അനുഷ്ഠാനത്തി ന്റെ ഭാഗമായി ഭക്ഷണ സാമ ഗ്രീകൾ വിതരണം ചെയ്യാറു ണ്ട്. എന്നാൽ നിരവധി വർഷ ങ്ങളായി ഇത്തരത്തിൽ കരാർ ഏറ്റെടുക്കുന്ന വ്യക്തിക്ക് പക രമായി ഇക്കൊല്ലം പുതിയൊരാൾക്ക് ക രാർ നൽകിയത്. ജമാഅത്ത് കമ്മിറ്റിയുമായുടെ ധാരണ പ കാരം തന്നെയാണ് ഇവിടെ ഇ റച്ചി ഉൾപ്പെടെ വിതരണം ചെയ്തത്, ഒരിക്കലും പശു ഇറച്ചി ആയിരുന്നില്ല. പശുവിനെ അറുക്കുക യോ അതിന്റെ മാംസം കഴി ക്കുകയോ ചെയ്യാറില്ല എന്നി രിക്കെ പശു ഇറച്ചി വിതരണം ചെയ്തു എന്ന രീതിയിൽ വാർത്ത നൽകുന്നത് സാമുദാ യിക സൗഹാർദ്ദം തകർക്കുക എന്ന ലക്ഷ്യത്തോടെ തന്നെ യാണ്. മാംസ കച്ചവടക്കാർ തമ്മി ലുള്ള പടല പിണക്കം മുതലെ ത്തുള്ള കള്ളവാർത്തകൾ പൊതുജനങ്ങൾക്ക് മനസിലാ കുമെന്നും ജമാഅത്ത് ഭാരവാ ഹികൾ പറഞ്ഞു.
Previous Post Next Post
Kasaragod Today
Kasaragod Today