പൊയിനാച്ചി: കുണ്ടംകുഴിയില്‍ നിന്നും കാസര്‍കോട് പോകുകയായിരുന്ന സ്വകാര്യ ബസിന് പിറകില്‍ സ്‌കൂട്ടി ഇടിച്ച് അപകടം. യുവാവ് അത്ഭുതകരമായി രക്ഷപ്പെട്ടു. ഇന്ന് രാവിലെ പൊയിനാച്ചി പറമ്പ് സുരഭിക്ക് സമീപമാണ് സംഭവം. ബസിന് പിറകെ വരികയായിരുന്ന യുവാവ് സഞ്ചരിച്ച വണ്ടിയാണ് ബസില്‍ ഇടിച്ചത്. ബസിന്റെ പിറകിലിടിച്ച വണ്ടിയുടെ ഭൂരിഭാഗം ബസിന്റെ അടിഭാഗേത്തേക്ക് നുഴഞ്ഞ്കയറി. അപകടം മണത്തറിഞ്ഞ യുവാവ് സ്‌കൂട്ടി വിട്ട് പിറകോട്ട് ചാടിയതിനാല്‍ വലിയ അപകടത്തില്‍ നിന്നും രക്ഷപ്പെട്ടു. ഹോട്ടലുകളിലും, തട്ടുകടകളിലും എണ്ണ പലഹാരം വില്പന ചെയ്യുന്ന പൊവ്വല്‍ സ്വദേശിയാണ് സ്‌കൂട്ടര്‍ ഓടിച്ചത്. നാട്ടുകാരുടെയും പോലീസിന്റെയും സഹായത്തോടെ വാഹനങ്ങള്‍ മാറ്റി.
പൊയിനാച്ചി പറമ്പില്‍ ബസിന് പിറകിലേക്ക് സ്‌കൂട്ടർ പാഞ്ഞുകയറി
mynews
0