കോഴിക്കോട്: നാദാപുരം സ്വദേശിനിയായ യുവതി ദുബായില്‍ ഷോക്കേറ്റ് മരിച്ചു. നാദാപുരം വാണിമേല്‍ ചേന്നാട്ട് സുബൈര്‍-ഖമര്‍ലൈല ദമ്ബതികളുടെ മകള്‍ ലഫ്സിന സുബൈര്‍ (28)ആണ് മരിച്ചത്.
ഐന്‍ ഖാലിദിലെ വീട്ടില്‍ കുളിമുറിയില്‍ വച്ച് ഷോക്കേറ്റതാണ് മരണ കാരണമെന്നാണ് പ്രാഥമിക നിഗമനം. ബുധനാഴ്ച രാത്രിയാണ് അപകടമുണ്ടായത്. ഏറെ സമയമായിട്ടും കുളിമുറിയില്‍ നിന്ന് പുറത്തുവരാത്തതിനെ തുടര്‍ന്ന് വാതില്‍ തുറന്നപ്പോള്‍ മരിച്ചുകിടക്കുകയായിരുന്നു. കുളിമുറിയിലെ വാട്ടര്‍ ഹീറ്ററില്‍ നിന്ന് ഷോക്കേറ്റതാണെന്നാണ് വിവരം.
മൃതദേഹം ഹമദ് ആശുപത്രി മോര്‍ച്ചറിയില്‍. സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണം നടക്കുന്നുണ്ട്.
ഭര്‍ത്താവ് മീത്തലെപീടികയില്‍ സഹീര്‍ ദോഹയില്‍ സ്വന്തമായി ബിസിനസ് നടത്തുകയാണ്. മക്കള്‍ : അദാന്‍ മുഹമ്മദ് സഹീര്‍,ഐദ ഖദീജ,ഐദിന്‍ ഉസ്മാന്‍.
മലയാളി യുവതി ദുബായില്‍ ഷോക്കേറ്റ് മരിച്ചു
mynews
0