ദുബായിയില്‍ നിന്നും അഞ്ചര കോടിയുമായി മുങ്ങിയ കണ്ണൂര്‍ സ്വദേശിയായ യുവാവ് അറസ്റ്റില്‍

കണ്ണൂര്‍: ദുബായിയിലെ സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്നും അഞ്ചരകോടി രൂപയുമായി കണ്ണൂരിലേക്ക് മുങ്ങിയ യുവാവിനെ പൊലിസ് പിടികൂടി.പള്ളിക്കുന്ന് തളാപ്പിലെ ജുനൈദി (24)യാണ് കണ്ണൂര്‍ ടൗണ്‍ സ്റ്റേഷന്‍ പൊലിസ് ഇന്‍സ്‌പെക്ടര്‍ ശ്രീജിത്ത് കോടേരിയുടെ നേതൃത്വത്തില്‍ സി.എച്ച്‌ നസീബും സംഘവും അറസ്റ്റു ചെയ്തത്. കേസിലെ മറ്റൊരു പ്രതിയായ പുതിയങ്ങാടി സ്വദേശി റിസ്വാന്‍ ഒളിവിലാണ്. ദുബായിയിലെ ഡിജിറ്റല്‍ സൂപ്പര്‍മാര്‍ക്കറ്റ് സ്ഥാപനത്തിലെ ജീവനക്കാരായ പ്രതികള്‍ കഴിഞ്ഞ ഒക്ടോബര്‍ നാലിന് സ്ഥാപനത്തിലെ കലക്ഷന്‍തുകയായ അഞ്ചരകോടി രൂപ കമ്ബിനിയില്‍ അടയ്ക്കാതെ സ്ഥലം വിടുകയായിരുന്നു. തുടര്‍ന്ന് ദുബായിയിലെ കമ്ബിനിയിലെ മാനേജര്‍ കണ്ണൂര്‍ തളാപ്പിലെ ബാദുഷ മന്‍സിലില്‍ വി.കെ അബ്ദുള്‍ വാസിഖ് (35) ഇന്ത്യന്‍ എംബസി മുഖേനെ പൊലിസില്‍ പരാതി നല്‍കുകയായിരുന്നു. ഇതേ തുടര്‍ന്ന് കേസെടുത്ത ടൗണ്‍ പൊലിസ് പ്രതി നാട്ടിലെത്തിയിട്ടുണ്ടെന്ന വിവരത്തെ തുടര്‍ന്ന് വെള്ളിയാഴ്‌ച്ച രാത്രിയോടെ തളാപ്പിലെ വീട്ടില്‍ നിന്നും പിടികൂടുകയായിരുന്നു.
Previous Post Next Post
Kasaragod Today
Kasaragod Today