ക്രൊയേഷ്യയിലേക്ക് വിസ വാഗ്ദാനം നല്‍കി നിരവധി പേരില്‍ നിന്നായി 12.61 ലക്ഷം രൂപ തട്ടിയതായി പരാതി. രണ്ടുപേര്‍ക്കെതിരെ കാസര്‍കോട് പൊലീസ് കേസെടുത്തു.

കാസര്‍കോട്: ക്രൊയേഷ്യയിലേക്ക് വിസ വാഗ്ദാനം നല്‍കി നിരവധി പേരില്‍ നിന്നായി 12.61 ലക്ഷം രൂപ തട്ടിയതായി പരാതി. സംഭവത്തില്‍ രണ്ടുപേര്‍ക്കെതിരെ കാസര്‍കോട് പൊലീസ് കേസെടുത്തു. തളങ്കര കെ.കെ പുറത്തെ താജുദ്ദീന്‍, പാറക്കട്ടയിലെ കിരണ്‍കുമാര്‍ എന്നിവര്‍ക്കെതിരെയാണ് കേസ്. നീലേശ്വരം പുതുക്കുന്നത്തെ അരുണ്‍കുമാറിന്റെ പരാതിയിലാണ് കേസ്. ആറ് മാസം മുമ്പാണ് അരുണ്‍കുമാറില്‍ നിന്ന് 3.45 ലക്ഷം രൂപ വാങ്ങിയത്. ഇതിന് പുറമെ അരുണിന്റെ 2.2 ലക്ഷം രൂപയും രാഗേഷിന്റെ 2.2 ലക്ഷം രൂപയും അജേഷിന്റെ 2.5 ലക്ഷം രൂപയും സമാന രീതിയില്‍ തട്ടിയെടുത്തതായും പരാതിയുണ്ട്. പ്രതികള്‍ ഒളിവിലാണ്. കാസര്‍കോട് എസ്.ഐ വിഷ്ണുപ്രസാദിന്റെ നേതൃത്വത്തിലാണ് അന്വേഷണം.
Previous Post Next Post
Kasaragod Today
Kasaragod Today