ഉക്കിനടുക്ക: റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന കാര്‍ കത്തി നശിച്ചു.
ടാറ്റ ഇന്‍ഡിക്ക കാറാണ് കത്തി നശിച്ചത്. ബദിയഡുക്ക പൊലീസും നാട്ടുകാരും തീയണക്കാന്‍ ശ്രമിച്ചെങ്കിലും വാഹനം പകുതിയിലേറെ കത്തി നശിച്ചു. കാര്‍ ലോക്ക് ചെയ്‌ത നിലയിലായിരുന്നുവെന്നു പറയുന്നു. ഉടമയെ കണ്ടെത്താനായിട്ടില്ലെന്നു പൊലീസ് പറഞ്ഞു