കല്ല്യോട്ടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത്ലാലിനെയും കൃപേഷിനെയും വെട്ടി കൊലപ്പെടുത്തിയ കേസിലെ പ്രതികളുടെ റിമാന്‍ഡ് 25 വരെ നീട്ടി. എറണാകുളം സിജെഎം കോടതിയുടേതാണ് നടപടി. ഒന്നാം പ്രതി പീതാംബരന്‍ ഉള്‍പ്പെടെയുള്ളവരെ എറണാകുളം ജില്ലാ ജയിലിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് സിബിഐ നല്‍കിയ അപേക്ഷയും കോടതി 25ന് പരിഗണിക്കും. പീതാംബരന്‍ ഉള്‍പ്പെടെയുള്ള ആദ്യ 11 പ്രതികളെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് ഹാജരാക്കിയത്. 15 മുതല്‍ 19 വരെ പ്രതികളായ സുരേന്ദ്രന്‍, ശാസ്ത മധു, റെജി വര്‍ഗീസ്, ഹരിപ്രസാദ്, സിപിഎം എച്ചിലടുക്കം ബ്രാഞ്ച് സെക്രട്ടറി പി.രാജേഷ് എന്നിവരെ എറണാകുളം ജില്ലാ ജയിലില്‍ നിന്ന് ഹാജരാക്കി. ആലക്കോട് മണി, ബാലകൃഷ്ണന്‍, കെ.മണികണ്ഠന്‍, രാഘവന്‍ വെളുത്തോളി, കെ.വി ഭാസ്‌കരന്‍, ഗോപന്‍ വെളുത്തോളി, സന്ദീപ് വെളുത്തോളി എന്നിവര്‍ നേരിട്ട് ഹാജരായി. കേസില്‍ പ്രതിയായ ഉദുമ മുന്‍ എംഎല്‍എ കെ.വി കുഞ്ഞിരാമന്‍ ഹാജരായില്ല. പകരം അവധി അപേക്ഷ നല്‍കിയിരുന്നു.
പെരിയ ഇരട്ടക്കൊല: പ്രതികളുടെ റിമാന്‍ഡ് 25 വരെ നീട്ടി
mynews
0