വിദ്വേഷപോസ്റ്റുകള്‍ക്കെതിരെ കര്‍ശന നടപടികളെടുക്കുമെന്ന്പൊലീസ്, കാസർകോട്ട് പത്തും ബേക്കലിൽ രണ്ട് കേസുമെടുത്തു
കാസര്‍കോട്: നവമാധ്യമങ്ങളില്‍ ര വിദ്വേഷപോസ്റ്റുകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കും ഷെയര്‍ ചെയ്യുന്നവര്‍ക്കുമെതിരെ പൊലീസ് കര്‍ശന നടപടികളിലേക്ക് നീങ്ങുന്നു,
ഇതിന്റെ ഭാഗമായി ജില്ലാ പൊലീസ് മേധാവിക്ക് കീഴില്‍ പ്രത്യേക പൊലീസ് സ്‌ക്വാഡിന് രൂപം നല്‍കി. വാട്സ് ആപും ഫേസ്ബുക്കും അടക്കമുള്ള നവമാധ്യമങ്ങളില്‍ വരുന്ന വിദ്വേഷപോസ്റ്റുകള്‍ കണ്ടെത്തുകയും സൈബര്‍ സെല്ലിന് ഇതുസംബന്ധിച്ച വിവരങ്ങള്‍ കൈമാറുകയും ചെയ്യുകയെന്നതാണ് ഈ സ്‌ക്വാഡിന്റെ ചുമതല. ആരും പരാതി നല്‍കാതെ തന്നെ സ്വമേധയാ കേസെടുക്കാമെന്ന നിര്‍ദേശം ജില്ലയിലെ എല്ലാ പൊലീസ് സ്റ്റേഷനുകളിലും ലഭിച്ചിട്ടുണ്ട്.
സാമുദായികസംഘര്‍ഷത്തിന് ഇടയാക്കുന്ന വിദ്വേഷപോസ്റ്റുകളും വീഡിയോകളും ഓഡിയോക്ലിപ്പുകളും നവമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചതിന് കാസര്‍കോട് ടൗണ്‍ പൊലീസ് സ്റ്റേഷനില്‍ മാത്രം 10 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. മതവിദ്വേഷത്തിന് കാരണമാകുന്ന തരത്തില്‍ പ്രകോപരനപരമായ വാര്‍ത്തകളും ചിത്രങ്ങളും വീഡിയോകളും സംപ്രേഷണം ചെയ്തുവെന്ന പരാതിയില്‍ കാസര്‍കോട്ടെ ഒരു യൂട്യൂബ് ചാനലിന്റെ നടത്തിപ്പുകാരനെതിരെ മാത്രം മൂന്ന് കേസുകളാണ് നിലവിലുള്ളത്. ചൂരി വാട്സ് ആപ് ഗ്രൂപ്പില്‍ സമൂഹത്തില്‍ വിഭാഗീയത പടര്‍ത്തുന്ന പോസ്റ്റ് പ്രചരിച്ചതിനെ തുടര്‍ന്ന് ഗ്രൂപ്പ് ആഡ്മിനെതിരെയും കേസുണ്ട്. വിദ്വേഷപോസ്റ്റുകള്‍ വാട്സ് ആപ് ഗ്രൂപ്പുകളില്‍ പ്രചരിപ്പിച്ചതിന് ഇന്നലെ രണ്ടുപേര്‍ക്കെതിരെ ബേക്കല്‍ പൊലീസ് സ്റ്റേഷനിലും കേസ് രജിസ്റ്റര്‍ ചെയ്തു. ഇനി മുതല്‍ ഫേസ് ബുക്കിലും വാട്സ് ആപ് ഗ്രൂപ്പുകളിലും സമൂഹത്തില്‍ അന്തഛിദ്രമുണ്ടാക്കുന്ന തരത്തിലുള്ള മതപരമോ രാഷ്ട്രീയപരമോ ആയ പോസ്റ്റുകളും കമന്റുകളും പ്രത്യക്ഷപ്പെട്ടാല്‍ ഉത്തരവാദികളായ മുഴുവന്‍ പേരും നിയമനടപടികളെ നേരിടേണ്ടിവരുമെന്ന് പൊലീസ് പറയുന്നു,നവമാധ്യമങ്ങളില്‍ വിദ്വേഷപോസ്റ്റുകള്‍ ഇടുന്നവര്‍ മാത്രമല്ല ഷെയര്‍ ചെയ്യുന്നവരെയും പ്രതികളാക്കും,
വിദ്വേഷ പോസ്റ്റുകള്‍ക്കെതിരെ കര്‍ശന നടപടികളെടുക്കുമെന്ന്പൊലീസ്, കാസർകോട്ട് പത്തും ബേക്കലിൽ രണ്ട് കേസുമെടുത്തു
mynews
0