സംഘപരിവാറിനെ വിമർശിച്ചതിന് കാസർകോട് ജില്ലാ സെക്രട്ടറിക്കെതിരെ കേസ്: പോലീസ് ആർ.എസ്.എസിന്റെ ചട്ടുകമാകരുതെന്ന് കാംപസ് ഫ്രണ്ട്

*സംഘപരിവാറിനെ വിമർശിച്ചതിന് കാസറഗോഡ് ജില്ലാ സെക്രട്ടറി ഇസ്ഹാഖ് ചൂരിക്കെതിരെ കേസ്: കേരള പോലീസ് ആർ.എസ്.എസിന്റെ ചട്ടുകമാകരുത് - കാംപസ് ഫ്രണ്ട്* കാസറഗോഡ്: സംഘപരിവാറിനെ വിമർശിച്ചതിന് കാംപസ് ഫ്രണ്ട് കാസറഗോഡ് ജില്ലാ സെക്രട്ടറി ഇസ്ഹാഖ് ചൂരിക്കെതിരെ കേസ് എടുത്തുകൊണ്ട് കേരള പോലീസ്. ആർ.എസ്.എസിന്റെ ചട്ടുകമാകരുതെന്ന് കാംപസ് ഫ്രണ്ട് കാസറഗോഡ് ജില്ലാ പ്രസിഡന്റ് ഷാനിഫ് മൊഗ്രാൽ പറഞ്ഞു. സംഘപരിവാറിനെ വിമർശിച്ചതിന് സംസ്ഥാനത്തുടനീളം സോഷ്യൽ മീഡിയ ആക്ടിവിസ്റ്റുകൾക്കും മറ്റും അകാരണമായി കേരളാ പോലീസ് ജാമ്യമില്ല വകുപ്പ് പ്രകാരം കേസ് ചുമത്തിയിരുന്നു. ഈ ഒരു ഇരട്ടത്താപ്പ് വാട്‌സ്ആപ്പ് ഗ്രൂപ്പിൽ ഷെയർ ചെയ്തതിനാണ് നിലവിൽ ജില്ലാ സെക്രട്ടറി ഇസ്ഹാഖ് ചൂരിക്കെതിരെ കേസ് എടുത്തിരിക്കുന്നത്. സംസ്ഥാനത്ത് ആർ.എസ്.എസ് - സംഘപരിവാര ചേരികൾ വർഗീയ ധ്രുവീകരണം നടത്തി ബോധപൂർവം കലാപം സൃഷ്ടിക്കാനുള്ള ശ്രമങ്ങളാണ് നടത്തുന്നത്. അതിനെതിരെ നടപടികളെടുക്കാതെ, സാമൂഹിക മാധ്യമങ്ങളിൽ സംഘപരിവാർ നടത്തുന്ന വിദ്വേഷ പ്രചാരണങ്ങളെ തുറന്ന് കാണിച്ച് പോസ്റ്റ് ഇടുന്ന സാമൂഹിക രാഷ്ട്രീയ വിദ്യാർഥി നേതാക്കൾക്കെതിരെ അന്യായമായി കേസുകൾ ചർത്തുകയും അറസ്റ്റ് ചെയ്യുകയും ചെയ്യുന്ന പോലീസ് നടപടി അപഹാസ്യവും അംഗീകരിക്കാൻ കഴിയാത്തതുമാണ്. പോലീസിലെ സംഘപരിവാർ സ്വാധീനം അവരുടെ നേതാക്കൾ തന്നെ പരസ്യമായി വെളിപ്പെടുത്തിയതാണ്. കോടിയേരി ബാലകൃഷ്ണനും ആനി രാജയുമടക്കമുള്ള ഇടതുപക്ഷ നേതാക്കൾ പോലും പോലീസിലെയും ആഭ്യന്തര വകുപ്പിലെയും സംഘപരിവാർ കടന്നുകയറ്റത്തെക്കുറിച്ച് തുറന്ന് പറഞ്ഞതാണ്. എന്നിട്ടും ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി വിഷയത്തിൽ കൃത്യമായ ഇടപെടൽ നടത്തിയിട്ടില്ല. ഇത് അത്യന്തം അപകടകരമാണ്. സംഘപരിവാർ വിദ്വേഷ പ്രചരണങ്ങളെ വിമർശിച്ചതിന് രജിസ്റ്റർ ചെയ്തിട്ടുള്ള മുഴുവൻ കേസുകൾ പിൻവലിക്കാൻ ആഭ്യന്തര വകുപ്പ് തയ്യാറാകണമെന്നും ഷാനിഫ് മൊഗ്രാൽ കൂട്ടിച്ചേർത്തു.
Previous Post Next Post
Kasaragod Today
Kasaragod Today