കാസർകോട്ട് പത്താം ക്ലാസ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ചതായി പരാതി, മൂന്ന് പേർക്കെതിരെ കേസെടുത്തു

കാസര്‍കോട് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഒരു സ്‌കൂളിലെ പത്താംതരം വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചതായി പരാതി. സംഭവത്തില്‍ മൂന്ന് യുവാക്കള്‍ക്കെതിരെ കാസര്‍കോട് വനിതാ പൊലീസ് പോക്സോ നിയമ പ്രകാരം കേസെടുത്തു. ബാദുഷ, സുജാഹ്, ഷാനു എന്നിവര്‍ക്കെതിരെയാണ് കേസ്. 19 മുതല്‍ 21 വയസ് വരെയുള്ളവരാണ് ഇവരെന്ന് പൊലീസ് പറഞ്ഞു. വിദ്യാര്‍ത്ഥിനി അസ്വസ്ഥത പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് സ്‌കൂള്‍ അദ്ധ്യാപിക വിവരങ്ങള്‍ ആരാഞ്ഞപ്പോഴാണ് പീഡന വിവരം പുറത്തുവന്നത്. തുടര്‍ന്ന് ചൈല്‍ഡ് ലൈന്‍ അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തുകയായിരുന്നു. ചൈല്‍ഡ് ലൈന്‍ അധികൃതര്‍ കാസര്‍കോട് ഡിവൈഎസ്പി പി.ബാലകൃഷ്ണന്‍ നായര്‍ക്ക് നല്‍കിയ പരാതിയെ തുടര്‍ന്ന് അദ്ദേഹത്തിന്റെ നിര്‍ദ്ദേശ പ്രകാരം കേസെടുക്കുകയായിരുന്നു. നവംബറിലാണ് പീഡനം നടന്നതെന്നാണ് പരാതിയില്‍ പറയുന്നത്.
Previous Post Next Post
Kasaragod Today
Kasaragod Today