കെജിഎംഒഎ യുടെ സമര പ്രചാരണ ജാഥയ്ക്ക് നാളെ കാസർകോട് ജില്ലയിൽ തുടക്കം

കാസർകോട്: ജനുവരി 18 ന് നടക്കുന്ന കൂട്ട അവധി സമരത്തിൻ്റെ പ്രചരണാർത്ഥം കാസർകോട് നിന്നും തിരുവനന്തപുരം വരെ നടക്കുന്ന സമര പ്രചരണ വാഹനജാഥ നാളെ (6/1/22) വ്യാഴാഴ്ച കാസർകോട് ജില്ലയിലെ മംഗൽപാടി താലൂക് ആശുപത്രി പരിസരത്ത് നിന്ന് (ഉപ്പള) 9 മണിക്ക് ആരംഭിക്കും. ഔദ്യേഗിക ഉദ്ഘടനം കാസർകോട് ജനറൽ ആശുപത്രിയിൽ രാവിലെ 10 മണിക്ക് കെജിഎംഒഎ സംസ്ഥാന ജനറൽ സെക്രട്ടറി ഡോ.ടി എൻ സുരേഷ് നിർവഹിക്കും. സംസ്ഥാന ട്രഷറർ ഡോ ജമാൽ അഹമ്മദ് എ സംസ്ഥാന ജോയൻ്റ് സെക്രട്ടറി ഡോ.ബിജോയ് സി പി, ജില്ലാ പ്രസിഡന്റ് ഡോ.രമേഷ് ഡി ജി, വൈസ് പ്രസിഡന്റ് ഡോ.സുരേശൻ വി ഡോ.ധന്യ മനോജ്, ഡോ.പ്രസാദ് തോമസ് തുടങ്ങിയവർ ചടങ്ങിൽ സംബന്ധിക്കും. പതിനൊന്നാം ശമ്പള പരിഷ്കരണ റിപ്പോർട്ടിലെ അപാകതകൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് കേരളത്തിലെ സർക്കാർ ഡോക്ടർമാർ കെ ജി എം ഒ എ യുടെ നേതൃത്വത്തിൽ കഴിഞ്ഞ ഒരു വർഷമായി നിസഹകരണ സമരത്തിലാണ് – കഴിഞ്ഞ പതിനൊന്നാം ശമ്പള പരിഷ്ക്കരണ റിപ്പോർട്ട് പ്രകാരം എൻട്രി കേഡറ്റുള്ള അസിസ്റ്റൻ്റ് സർജൻമാരുടെ ഹയർ സ്റ്റാർട്ടും, 8 വർഷത്തെയും 15 വർഷത്തെയും ഹയർഗ്രേഡുകൾ നിർത്തലാക്കുകയും ചെയ്തു. സിവിൽ സർജൻ അസിസ്റ്റന്റ് സർജൻ റേഷ്യോ കുറച്ചത് ഡോക്ടർമാരുടെ പ്രൊമോഷൻ സാധ്യത ഇല്ലാതാക്കി. റൂറൽ അലവർ സ് വർദ്ധനവ് ഉണ്ടായില്ല. റിസ്ക് അലവൻസ് അനുവദിക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും അനുവദിച്ചില്ല. ഈ രീതിയിലുള്ള ഒരു പാട് അപാകതകൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ഒരു വർഷമായി രോഗി ചികിൽസയെ ബാധിക്കാത്ത തരത്തിലുള്ള നിസഹരണ സമരത്തിലായിന്നു സർക്കാർ ഡോക്ടർമാർ. ഒക്ടോബർ 2 ന് സെക്രടറിയേറ്റിന് മുന്നിൽ ഉപവാസ സമരവും കഴിഞ്ഞ 28 ദിവസമായി സെക്രട്ടറിയേറ്റിന് മുന്നിൽ നിൽപ്പു സമരത്തിലും ആയിരുന്നു. ഇന്നലെ (ജനുവരി 4ന്) ആയിരത്തോളം ഡോക്ടർമാർ സെക്രട്ടറിയേറ്റ് മാർച്ചും ധർണയും നടത്തി. ഗവർമെന്റ് നിഷേധാത്മക നയം തുടരുന്നതിനെ തുടർന്നാണ് ജനുവരി 18 ന് കൂട്ട അവധിയെടുക്കാൻ തീരുമാനിച്ചത്. ഇതിൻ്റെ പ്രചാരണാർത്ഥമുള്ള സമര വാഹന പ്രചാരണ ജാഥയാണ് നാളെ കാസറഗോഡ് നിന്ന് ആരംഭിക്കുന്നത്. കൊവിഡ് കാലത്ത് ഊണും ഉറക്കവും വെടിഞ്ഞ് വിശ്രമമില്ലാതെ ജോലി ചെയ്ത ഡോക്ടർമാരോടുള്ള അനീതി ക്കെതിരെയുള്ള ഈ ധർമസമരത്തിൽ എല്ലാ നല്ലവരായ പൊതുജനങ്ങളുടെയും മാധ്യമ സുഹൃത്തുക്കളുടെയും സഹകരണം അഭ്യർത്ഥിക്കുന്നു.
Previous Post Next Post
Kasaragod Today
Kasaragod Today