കോളേജ് വിദ്യാര്‍ത്ഥിനിയെ മറ്റൊരു പെണ്‍കുട്ടിയുടെ സഹായത്തോടെ മാനസ പാര്‍ക്ക് കാണാനെന്ന് പറഞ്ഞ് കബളിപ്പിച്ച് മടിക്കേരിയിലേക്ക് തട്ടിക്കൊണ്ടുപോയ കേസില്‍ രണ്ട് പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളി

കാസര്‍കോട്: മംഗളൂരുവിലെ മലയാളിയായ കോളേജ് വിദ്യാര്‍ത്ഥിനിയെ മറ്റൊരു പെണ്‍കുട്ടിയുടെ സഹായത്തോടെ മാനസ പാര്‍ക്ക് കാണാനെന്ന് പറഞ്ഞ് കബളിപ്പിച്ച് മടിക്കേരിയിലേക്ക് തട്ടിക്കൊണ്ടുപോയ കേസില്‍ രണ്ട് പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ജില്ല സെഷന്‍സ് കോടതി തള്ളി. ചട്ടഞ്ചാല്‍ പ്രസ്റ്റീജ് എഡ്യൂ സൊല്യൂഷന്‍ സ്ഥാപന ഉടമകളായ ചട്ടഞ്ചാലിലെ സന്ദീപ് സുന്ദരന്‍ (26), ബദിയഡുക്കയിലെ അഖിലേഷ് ചന്ദ്രശേഖരന്‍ (26) എന്നിവരുടെ ജാമ്യാപേക്ഷയാണ് തള്ളിയത്. കണ്ണൂര്‍ ആലക്കോട്ടെ ജോണ്‍സന്‍ (20), മുള്ളേരിയയിലെ സന്ധ്യാ കൃഷ്ണന്‍ (20), കോഴിക്കോട് സ്വദേശിനി അഞ്ജിത (24) എന്നിവരും പ്രതികളാണ്. തട്ടിക്കൊണ്ടു പോയതിനും ബലമായി മദ്യം കഴിപ്പിച്ചതിനും സ്ത്രീയുടെ മാനം കളങ്കപ്പെടുത്താന്‍ ശ്രമിച്ചതിനുമാണ് അഞ്ജിത ഒഴികെ മറ്റു നാലു പേര്‍ക്കെതിരെയുള്ള കുറ്റം. പെണ്‍കുട്ടി തന്റെ ഹോസ്റ്റല്‍ മുറിയില്‍ സുരക്ഷിതയാണെന്ന് ഫോണില്‍ വിളിച്ച് പെണ്‍കുട്ടിയുടെ വീട്ടുകാരെ കബളിപ്പിച്ചതിനും കുറ്റക്കാരെ സംരക്ഷിക്കാന്‍ ശ്രമിച്ചതിനുമാണ് അഞ്ജിമയെ പ്രതി ചേര്‍ത്തത്. നവംബര്‍ 28ന് ഉച്ചയ്ക്ക് മംഗലാപുരത്തെ ഹോസ്റ്റലിലേക്ക് ബസ്സില്‍ യാത്ര ചെയ്യുമ്പോഴാണ് പരിചയക്കാരിയായ മറ്റൊരു വിദ്യാര്‍ത്ഥിനിയായ സന്ധ്യ സൗഹൃദം നടിച്ച് പെണ്‍കുട്ടിയെ കുമ്പളയില്‍ ഇറക്കുന്നത്. തന്റെ കാമുകന്‍ കാറുമായി കുമ്പളയില്‍ കാത്തു നില്‍ക്കുന്നുണ്ടെന്നും തനിക്ക് കൂട്ടുവരണമെന്നും ആവശ്യപ്പെട്ടായിരുന്നു ബസ് ഇറങ്ങാന്‍ നിര്‍ബന്ധിച്ചത്. കാറിനടുത്തെത്തിയപ്പോള്‍ കാമുകനായ സന്ദീപിനെ കൂടാതെ അഖിലേഷും യുവാവും ഉണ്ടായിരുന്നു. അഖിലേഷിന്റെ ചുവന്ന ഫോക്‌സ് വാഗന്‍ പോളോ കാറിന്റെ പിറകില്‍ സന്ധ്യ നിര്‍ബന്ധിച്ച് കയറ്റി. ഹോസ്റ്റലില്‍ വൈകിട്ട് പോകാമെന്നും മംഗലാപുരത്തെ മാനസ പാര്‍ക്കില്‍ പോയി വരാമെന്നും സന്ധ്യ പറഞ്ഞുവത്രെ. സംഘം നേരെ പോയത് സുള്ള്യയിലേക്കാണ്. അവിടെ ഹോട്ടലില്‍ ഭക്ഷണം കഴിച്ച ശേഷം സംഘം നാരങ്ങ വെള്ളം നല്‍കി. മയങ്ങിപ്പോയ പെണ്‍കുട്ടി ഉണരുമ്പോഴാണ് മടിക്കേരിയിലെത്തിയതറിയുന്നത്.
Previous Post Next Post
Kasaragod Today
Kasaragod Today