പ്രവാസികളോട്‌ സര്‍ക്കാരുകള്‍ക്കു രണ്ടാം പൗരന്‍മാരെന്ന മനോഭാവം: മൊഗ്രാല്‍ ദേശീയ വേദി പ്രവാസി സംഗമം

മൊഗ്രാല്‍: കേരളത്തിന്റെ സാമ്പത്തിക അടിത്തറ പ്രവാസികളുടെ വിയര്‍പ്പില്‍ പണിതതാണെന്നു വിളിച്ചുകൂവുന്ന ഭരണാധികാരികളും, രാഷ്ട്രീയപ്പാര്‍ട്ടികളും പ്രതിസന്ധിഘട്ടത്തില്‍ പ്രവാസികളെ രണ്ടാം പൗരന്മാരായി അവഗണിക്കുകയാണെന്നു ദേശീയ പ്രവാസി ദിനത്തോടനുബന്ധിച്ച്‌ മൊഗ്രാല്‍ ദേശീയ വേദി സംഘടിപ്പിച്ച പ്രവാസി സംഗമം അഭിപ്രായപ്പെട്ടു. പ്രതിസന്ധിഘട്ടങ്ങളിലൊക്കെ ഭരണകൂടങ്ങള്‍ പ്രവാസികളെ കൈയൊഴിയുകയാണെന്ന്‌ യോഗം പരാതിപ്പെട്ടു. സൗദി അറേബ്യയിലെ നിതാഖാതിലും, ദുബായിലെയും മറ്റ്‌ ഗള്‍ഫ്‌ രാജ്യങ്ങളിലേയും സ്വദേശിവല്‍ക്കരണ സമയത്തും പ്രവാസികളുടെ സംരക്ഷണത്തിന്‌ സര്‍ക്കാറുകള്‍ ഒന്നും ചെയ്‌തില്ല. വിമാനയാത്രയ്‌ക്ക്‌ കാല്‍ ലക്ഷം മുതല്‍ അര ലക്ഷം രൂപ വരെ ടിക്കറ്റിന്‌ വിമാനകമ്പനികള്‍ ഈടാക്കുമ്പോഴും സര്‍ക്കാര്‍ മൗനാനുവാദം കൊടുക്കുകയാണെന്നും കൊട്ടിഘോഷിച്ചു നടപ്പിലാക്കിയ പ്രവാസി ക്ഷേമ പദ്ധതി `ഡ്രീം കേരള ”മെഗാ മേളകളും വെളിച്ചം കാണാതെ പോയി. പുനരധിവാസ പദ്ധതികള്‍ ഒന്നും ഫലം കണ്ടില്ല. കോവിഡ്‌ കാലമാണ്‌ പ്രവാസികളെ ഏറെ വേദനിപ്പിച്ചതെന്നും കൂട്ടിച്ചേര്‍ത്തു. സംഗമം മുഹമ്മദലി നാങ്കി ഉദ്‌ഘാടനം ചെയ്‌തു.ദേശീയവേദി പ്രസിഡണ്ട്‌ എ.എം സിദ്ദീഖ്‌ റഹ്മാന്‍ ആധ്യക്ഷം വഹിച്ചു. ജനറല്‍ സെക്രട്ടറി ടി.കെ ജാഫര്‍ സ്വാഗതം പറഞ്ഞു. പഴയകാല പ്രവാസിയായ അബുവിനെ ആദരിച്ചു. എ.കെ ഇബ്രാഹിം, സെഡ്‌.എ മൊഗ്രാല്‍, എം എ ഹമീദ്‌ സ്‌പിക്ക്‌, കെ.എ അബ്ദുറഹ്മാന്‍, എം.എ അബ്ദുല്‍ റഹ്മാന്‍, എം.എ ആരിഫ്‌, അബ്ദുള്ള, ഗഫൂര്‍, ഹമീദ്‌, മാഹിന്‍, അബ്ദുള്ള മൊയ്‌തീന്‍, മുഹമ്മദ്‌ നാങ്കി, എം.എസ്‌ സലീം, എം.ജി.എ റഹ്മാന്‍,സീതി, ഇല്യാസ്‌ എം.എ, മാമു ഹാജി പ്രസംഗിച്ചു.
Previous Post Next Post
Kasaragod Today
Kasaragod Today