കാസര്‍കോട്: തട്ടുകട ഉടമയെ ഭീഷണിപ്പെടുത്തിയ കേസില്‍ മൊഴിയെടുക്കാന്‍ വിളിപ്പിച്ച യുവാവ് പൊലീസിന്റെ കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്‌തതായി പരാതി. ടൗണ്‍ പൊലീസ് സ്റ്റേഷനിലെ എ എസ് ഐ മനോജിന്റെ പരാതി പ്രകാരം മുഹമ്മദ് ബിലാലിനെതിരെയാണ് കേസ്. ഇയാളെ കോടതി റിമാന്റു ചെയ്‌തു.മിനിയാന്ന് രാത്രി ചന്ദ്രഗിരി റോഡ് ജംഗ്‌ഷനു സമീപത്തു തട്ടു കട നടത്തുന്ന ആഷിഖി(22)നെ ഒരു സംഘം ഭീഷണിപ്പെടുത്തിയതായി പരാതി ഉണ്ടായിരുന്നു.ഈ സംഭവത്തില്‍ പൊലീ സ് കേസെടുക്കുകയും മൂന്നു പേരെ അറസ്റ്റു ചെയ്യുകയും ചെയ്‌തിരുന്നു. ഈ കേസില്‍ കൂടുതല്‍ വിവരങ്ങള്‍ ആരായുന്നതിനാണ് തട്ടുകടയിലെ സഹായിയായ മുഹമ്മദ് ബിലാലിനെ സ്റ്റേഷനിലേയ്‌ക്ക് വിളിപ്പിച്ചതെന്നു പൊലീസ് പറഞ്ഞു.
മൊഴിയെടുക്കാന്‍ വിളിപ്പിച്ച യുവാവ് പൊലീസിനു നേരെ തട്ടിക്കയറിയെന്ന്, പ്രതിയെ റിമാന്റ് ചെയ്തു
mynews
0