കാസര്‍കോട്: നെല്ലിക്കുന്ന് റോഡ് പള്ളത്ത് വീടിന് പിറകിലെ അടച്ചിട്ട മുറിയില്‍ നാല് പെരുമ്പാമ്പുകളെ കണ്ടെത്തി. ഇന്നലെയാണ് 12 അടിയുള്ള രണ്ട് പെരുമ്പാമ്പുകളെയും ആറടിയുള്ള രണ്ട് പെരുമ്പാമ്പുകളെയും കണ്ടെത്തിയത്. വിവരമറിയിച്ചതനുസരിച്ച് എത്തിയ ഫോറസ്റ്റ് അധികൃതര്‍ക്ക് പാമ്പുകളെ കൈമാറി.