ഇരിയണ്ണിയിലെ ഓഡിറ്റോറിയം മാനേജര്‍ തൂങ്ങി മരിച്ച നിലയില്‍

ബോവിക്കാനം: ഓഡിറ്റോറിയം മാനേജരെ ക്വാര്‍ട്ടേഴ്‌സിലെ ജനല്‍ കമ്പിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. മുളിയാര്‍ പുത്ത്യമൂലയിലെ ദാമോദര മണിയാണി (59)യാണ്‌ മരിച്ചത്‌. ഇരിയണ്ണിയിലെ കൈലാസ്‌ ഓഡിറ്റോറിയം മാനേജരാണ്‌. ഓഡിറ്റോറിയത്തിന്റെ ഉടമസ്ഥതയില്‍ ബോവിക്കാനത്തുള്ള ക്വാര്‍ട്ടേഴ്‌സ്‌ കം ഷോപ്പിംഗ്‌ കോംപ്ലക്‌സിലെ മുറിയുടെ ജനല്‍ കമ്പിയിലാണ്‌ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്‌. ഉടന്‍ കാസര്‍കോട്ടെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കൈലാസ്‌ ഓഡിറ്റോറിയം, കൈലാസ്‌ ക്വാര്‍ട്ടേഴ്‌സ്‌ തുടങ്ങിയ സ്ഥാപനങ്ങളുടെ മാനേജരായി പ്രവര്‍ത്തിച്ചു വരികയായിരുന്നു ദാമോദര മണിയാണി. കര്‍ഷകന്‍ കൂടിയാണ്‌. ഇന്നലെ രാത്രി ഒന്‍പതു മണിയായിട്ടും വീട്ടില്‍ എത്താതിരുന്നതിനെ തുടര്‍ന്ന്‌ ഫോണില്‍ വിളിച്ചുവെങ്കിലും സ്വച്ച്‌ ഓഫ്‌ ചെയ്‌ത നിലയിലായിരുന്നു. തുടര്‍ന്ന്‌ വീട്ടുകാരും ബന്ധുക്കളും ബോവിക്കാനത്തെ ക്വാര്‍ട്ടേഴ്‌സിലെത്തി നോക്കിയപ്പോഴാണ്‌ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്‌. ആദൂര്‍ പൊലീസ്‌ കേസെടുത്തു. ഭാര്യ ശോഭ. മകള്‍: ശില്‍പ്പ. സഹോദരങ്ങള്‍: നാരായണ മണിയാണി, കൃഷ്‌ണ മണിയാണി, പത്മനാഭ മണിയാണി, രാധാകൃഷ്‌ണ മണിയാണി, സരസ്വതി, പരേതരായ കുഞ്ഞിക്കണ്ണന്‍ മണിയാണി, ഗോപാലന്‍ മണിയാണി, ശങ്കരന്‍ മണിയാണി, രാഘവന്‍ മണിയാണി.
Previous Post Next Post
Kasaragod Today
Kasaragod Today

Artic