കാസർകോട്:പതിനഞ്ച് വയസ്സിനും പതിനെട്ട് വയസ്സിനും ഇടയിലുള്ള കുട്ടികൾക്ക് വാക്സിൻ നൽകുന്നതിന് തുടക്കമായി.
കാസർകോട് ഗവൺമെന്റ് ജനറൽ ആശുപത്രിക്ക് കീഴിലുള്ള വാക്സിൻ വിതരണം നഗരസഭ ചെയർമാൻ അഡ്വ.വി.എം.മുനീർ ഉദ്ഘാടനം ചെയ്തു.സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻമാരായ അബ്ബാസ് ബീഗം, ഖാലിദ് പച്ചക്കാട്, ഡോ. നാരായണ നായക്ക്,നഗരസഭ കൗൺസിലർമാരായ മുഹമ്മദ് കുഞ്ഞി തായലങ്ങാടി, അബ്ദുൽ റഹ്മാൻ ചക്കര, ഇക്ബാൽ ബാങ്കോട്, എം.ലളിത, ശാരദ,ലേഡി ഹെൽത്ത് ഇൻസ്പെക്ടർ ജലജ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ശ്രീജിത്ത് സിസ്റ്റർ ആർ.ആതിര പൊതു പ്രവർത്തകരായ അഷറഫ് എടനീർ മുസമ്മിൽ, ഖലീൽ ഷേക്ക്, ഇർഷാദ് പളളം, ആരോഗ്യ പ്രവർത്തകരായ ഫൗസിയ നാജിയ നിഹില എന്നിവർ സംബന്ധിച്ചു.
കൗമാര പ്രായക്കാർക്കുള്ള വാക്സിൻ വിതരണത്തിന് കാസർകോട് ജനറൽ ആശുപത്രിയിൽ തുടക്കമായി
mynews
0