ബേഡഡുക്ക: യൂത്ത് കോണ്‍ഗ്രസ് ബേഡഡുക്ക മണ്ഡലം മരുതളം യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ സാമ്പത്തിക ബുദ്ധിമുട്ട് കാരണം പൂര്‍ത്തിയാക്കാന്‍ പറ്റാത്ത വീട് നിര്‍മ്മാണം ഏറ്റെടുത്തു കോണ്‍ക്രീറ്റ് ചെയ്‌തു നല്‍കി. മരുതളത്തെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് മാതൃകയായത്. കോണ്‍ക്രീറ്റിനു ആവശ്യമായ സിമന്റ്, കമ്പി, എം സാന്‍ഡ്, ജെല്ലി തുടങ്ങിയ സാമഗ്രികള്‍ യൂത്ത് കോണ്‍ഗ്രസ്, കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ സ്‌പോണ്‍സര്‍ ചെയ്യുകയും കോണ്‍ക്രീറ്റ് പണി ശ്രമദാനത്തിലൂടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഏറ്റെടുത്തു നടത്തുകയും ചെയ്‌തു. യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി ഉനൈസ് ബേഡകം, യൂണിറ്റ് പ്രസിഡന്റ് ജിജേഷ്, കോണ്‍ഗ്രസ് നേതാക്കളായ ചത്തുക്കുട്ടി കുട്യാനം, ഭാസ്‌കരന്‍ കുട്യാനം, ബാലകൃഷ്‌ണന്‍ പി, അച്യുതന്‍ മരുതളം, അനന്തന്‍ മരുതളം, വിനീത് ആലത്തുംപാറ, ജിഷ്‌ണു ആലത്തുംപാറ, അനീഷ് മരുതളം, മണി മരുതളം, അഖില്‍ ഗംഗാധരന്‍ തുടങ്ങി 50 വോളം കോണ്‍ഗ്രസ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകള്‍ ശ്രമദാനത്തില്‍ പങ്കാളികളായി
സാമ്പത്തിക പ്രതിസന്ധി, വീട് നിര്‍മ്മാണം ഏറ്റെടുത്ത് യൂത്ത് കോണ്‍ഗ്രസ്
mynews
0