മാവിനക്കട്ട: വിവാഹ വീടുകളിലും വധുവിന്റെ വീട്ടിലും റോഡിലും നടക്കുന്ന പേകൂത്തുകൾ തടയാൻ മഹല്ല് കമ്മറ്റികൾ ഇടപെടണമെന്ന് എസ് വൈ എസ് മാവിനക്കട്ട യൂണിറ്റ് കൗൺസിൽ ആവശ്യപെട്ടു. കഴിഞ്ഞ ദിവസങ്ങളിലായി ഉണ്ടായ ബന്ധപ്പെട്ട പ്രശ്നങ്ങളെ യോഗം അപലപിച്ചു. അന്യ മത ആചാരങ്ങളെ വൃണ പെടുത്തുക മാത്രമല്ല മുസ്ലിം വിവാഹങ്ങളെ സമൂഹത്തിന്റെ മുന്നിൽ തെറ്റിധരിപ്പിക്കുക കൂടിയാണ് ഇത്തരം പേകൂത്തുകൾ വഴി ചെയ്യുന്നത് എന്ന് യോഗം ശക്തമായി അപലപിച്ചു. യോഗം എസ് വൈ എസ് ബദിയടുക്ക സോൺ ജനറൽ സെക്രട്ടറി ഇക്ബാൽ ആലങ്കോൾ യോഗം ഉദ്ഘാടനം ചെയ്തു.
റൗഫ് മിസ്ബാഹി അധ്യക്ഷനായ കൗൺസിൽ മീറ്റിൽ കബീർ ഹിമമി സഖാഫി ഗോളിയടുക്ക പ്രഭാഷണം നടത്തി. കെ എൻ ഇബ്രാഹിം, എൻ കെ മമ്മിഞ്ഞി ഹാജി, അൽതാഫ് ഏണിയാടി മുഹമ്മദ് ഹാജി ബെള്ളിപ്പാടി, മുഹമ്മദ് കുഞ്ഞി ആലങ്ങോൾ ബെള്ളിപ്പാടി അബ്ദുള്ള ശരീഫ് സൈനി, ഹമീദലി മാവിനക്കട്ട, മുസ്തഫ എൻ എം, അബൂബക്കർ ഐ എൻ, ഗോൾഡൻ ഇബ്രാഹിം, റിയാസ് ടി എൻ, അച്ചു പള്ളത്മൂല ചർച്ചകൾക്ക് നേതൃത്വം നൽകി. മുസ്തഫ എൻ എം (പ്രസിഡന്റ്), അബൂബക്കർ ഐ എൻ (ജനറൽ സെക്രട്ടറി), ഹമീദലി മാവിനക്കട്ട (ഫിനാൻസ് സെക്രട്ടറി), അഷ്റഫ് പി എ, നിസാർ അൾസിനടി, ഇബ്രാഹിം എൻ പി, ശരീഫ് സൈനി (സെക്രട്ടറിമാർ) എന്നിവരെ എസ് വൈ എസ് മാവിനക്കട്ട യൂണിറ്റ് പുതിയ ഭാരവാഹികളായും തെരഞ്ഞെടുത്തു.
കല്യാണ ങ്ങളിലെ അനാചാരത്തിനെതിരെ മഹല്ല് കമ്മിറ്റികൾ ഇടപെടണമെന്ന ആവശ്യം ശക്തമാകുന്നു
mynews
0