പയ്യോളിയില്‍ കാറപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ചേരൂര്‍ സ്വദേശി മരിച്ചു

കാസര്‍കോട്: സുഹൃത്തുക്കള്‍ക്കൊപ്പമുള്ള വിനോദയാത്രക്കിടെ കോഴിക്കോട് ജില്ലയിലെ പയ്യോളിയില്‍ കാറപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ആസ്പത്രിയില്‍ ചികിത്സയിലായിരുന്ന കാസര്‍കോട് സ്വദേശി മരിച്ചു. ചേരൂര്‍ കോട്ടയിലെ അബ്ബാസ്-ആയിഷ ദമ്പതികളുടെ മകന്‍ റംഷാദ്(24) ആണ് മരിച്ചത്. ഫെബ്രുവരി 5ന് രാത്രിയാണ് അപകടമുണ്ടായത്. കല്യാണവീട്ടില്‍ സ്റ്റേജും ഡെക്കറേഷനും ഒരുക്കുന്ന ജോലി ചെയ്യുന്ന ജോലിയായിരുന്നു റംഷാദിന്. മറ്റൊരു വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടെ നിയന്ത്രണം വിട്ട ഇവര്‍ സഞ്ചരിച്ച കാര്‍ റോഡരികില്‍ കൂട്ടിയിരുന്ന മണ്‍കൂനയില്‍ ഇടിച്ച ശേഷം അടുത്തുള്ള കുഴിയിലേക്ക് മറിയുകയാണുണ്ടായത്. നട്ടെല്ലിനും നെഞ്ചിനും ഗുരുതരമായി ക്ഷതമേറ്റ റംഷാദ് പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. നില ഗുരുതരമായതിനെ തുടര്‍ന്ന് മംഗളൂരുവിലെ തേജസ്വിനി ആസ്പത്രിയിലേക്ക് മാറ്റിയെങ്കിലും ഇന്നലെ രാത്രി 11.50 മണിയോടെ മരണം സംഭവിക്കുകയായിരുന്നു. സഹോദരങ്ങള്‍: ജാസിര്‍, അബ്ദുല്‍ റഹ്‌മാന്‍, റാഷിദ്, മുസമ്മില്‍, സാഹിര്‍, ഉമൈബ, റിഷാന, മുഹീദ.
Previous Post Next Post
Kasaragod Today
Kasaragod Today