മാങ്ങാട് കുളിക്കുന്ന് വളവിൽ വാഹനാപകടം, ഉത്സവം കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവാവ് മരിച്ചു

ഉദുമ:പാലക്കുന്ന് ആറാട്ട് ഉത്സവത്തിന് എത്തി മടങ്ങുന്നതിനിടെ കാണാതായ ഫോടോഗ്രാഫി വിദ്യാർഥിയായ യുവാവ് അപകട വളവിൽ ബൈക് മറിഞ്ഞ്‌ മരിച്ച നിലയിൽ. മുള്ളേരിയ പെരിയടുക്കത്തെ കൃഷ്ണൻ്റെ മകൻ വിജേഷിനെ (20)യാണ് മാങ്ങാട് കൂളിക്കുന്നിലെ അപകട വളവിന് സമീപം റോഡരികിലെ കുഴിയിൽ ബൈക്ക് മറിഞ്ഞ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഞായറാഴ്ച തൃക്കണ്ണാട് ആറാട്ട് മഹോത്സവത്തിന് സുഹൃത്തുക്കൾക്കൊപ്പം എത്തിയ വിജേഷ് രാത്രി 12.30 മണിയോടെ ബൈകിൽ മടങ്ങിയിരുന്നു. തിങ്കളാഴ്ച രാവിലെയാണ് വിജേഷിനെ കാണാനില്ലെന്ന കാര്യം അറിഞ്ഞത്. വീട്ടുകാർ ആദൂർ പൊലീസിൽ പരാതി നൽകുകയും കേസെടുക്കുകയും ചെയ്തിരുന്നു. ഫോൺ റിംഗ് ചെയ്യുന്നതല്ലാതെ എടുക്കാത്തത് സംശയം വർധിപ്പിച്ചു. ഫോണിൻ്റെ ടവർ ലൊകേഷൻ മനസ്സിലാക്കി നടത്തിയ തിരച്ചിലിലാണ് തിങ്കളാഴ്ച അർധരാത്രിയോടെ കുളിക്കുന്നിലെ അപകട വളവിൽ റോഡിലെ കുഴിയിൽ ബൈക് മറിഞ്ഞ് വിജേഷിനെ തൊട്ടടുത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്.
Previous Post Next Post
Kasaragod Today
Kasaragod Today