കാസറഗോഡ് ജില്ലയിലേക്ക് കഞ്ചാവ് മൊത്തവിതരണം നടത്തുന്ന നായന്‍മാര്‍മൂല ആലംപാടി റോഡ് ശരീഫ മന്‍സിലില്‍ മുഹമ്മദ് കബീര്‍ എന്‍.എം എന്ന ആലംപാടി കബീറിനെ (38) ആണ് പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം 45 കിലോ കഞ്ചാവുമായി പിടികൂടിയ പ്രതികളെ ചോദ്യം ചെയ്തതില്‍ നിന്നാണ് കഞ്ചാവ് മൊത്ത വിതരണം നടത്തുന്ന ഇയാളെ കുറിച്ച് സൂചന ലഭിച്ചത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഇയാള്‍ ആന്ധ്രയില്‍ ഉണ്ടെന്ന് വിവരം ലഭിച്ചതിനെ തുടര്‍ന്ന് ജില്ലാ പോലീസ് മേധാവി വൈഭവ് സക്‌സേന ആന്ധ്രാ പോലീസുമായി ബന്ധപ്പെടുകയും ആന്ധ്രാ പോലീസിന്റെ സഹായത്തോടെ പ്രതിയെ പിടികൂടുകയായിരുന്നു. പ്രതിയെ ചോദ്യം ചെയ്തതിനെ തുടര്‍ന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ മഞ്ചേശ്വരം കുഞ്ചത്തൂര്‍ നിന്നും 3.6 കിലോ കഞ്ചാവ് പിടികൂടിയിട്ടുണ്ട്. പ്രതിയെ പിടികൂടിയ സംഘത്തില്‍ കാസറഗോഡ് ഡിവൈഎസ്പി പി.ബാലകൃഷ്ണന്‍ നായര്‍. ഇന്‍സ്പെക്ടര്‍ മനോജ്.വി വി, എസ്.ഐ ബാലകൃഷ്ണന്‍ സി.കെ, എസ്.സി.പി.ഒ ശിവകുമാര്‍, സി.പി.ഒ മാരായ ഗോകുല. എസ്, ഷജീഷ്, ഡ്രൈവര്‍ രഞ്ജിത്ത് എന്നിവര്‍ ഉണ്ടായിരുന്നു.
45 കിലോ കഞ്ചാവ് പിടികൂടിയ സംഭവം, മൊത്തവിതരണക്കാരനെയും പൊലീസ് പിടികൂടി
mynews
0