ഉത്തര്‍പ്രദേശില്‍ നിയമസഭ തെരഞ്ഞെടുപ്പ് ആരംഭിക്കാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ ബി.ജെ.പിയുടെ എപ്പോഴുത്തേയും തുറുപ്പു ചീട്ടായ വര്‍ഗീയത പുറത്തെടുത്ത് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.
വോട്ടര്‍മാര്‍ക്ക് തെറ്റുപറ്റിയാല്‍ യു.പി കശ്മീരോ കേരളമോ ബംഗാളോ ആയി മാറുമെന്ന് മുന്നറിയിപ്പ് നല്‍കിയ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ജനങ്ങളോട് ബി.ജെ.പിക്ക് വോട്ട് ചെയ്യാനും അഭ്യര്‍ത്ഥിച്ചു.
ഉത്തര്‍പ്രദേശ് ബി.ജെ.പിയുടെ ഔദ്യോഗിക ട്വിറ്ററില്‍ പങ്കുവെച്ച വീഡിയോയില്‍ ഭയരഹിതമായ ജീവിതം ഉറപ്പുവരുത്താന്‍ ബി.ജെ.പിക്ക് വോട്ട് ചെയ്യൂ എന്ന് യോഗി അഭ്യര്‍ത്ഥിച്ചു.
11 മാസം നീണ്ടു നിന്ന കര്‍ഷക സമരത്തിന്റെ കേന്ദ്രമായ യു.പിയുടെ പടിഞ്ഞാറന്‍ മേഖലയിലെ 58 നിയമസഭ മണ്ഡലങ്ങളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്.
ഈ അഞ്ച് വര്‍ഷത്തിനുള്ളില്‍ ഒരുപാട് അത്ഭുതകരമായ കാര്യങ്ങള്‍ സംഭവിച്ചെന്നും നിങ്ങള്‍ക്ക് തെറ്റുപറ്റിയാല്‍ അഞ്ച് വര്‍ഷത്തെ അധ്വാനം നശിച്ചുപോകുമെന്നും അങ്ങനെ സംഭവിക്കുകയാണെങ്കില്‍ ഉത്തര്‍പ്രദേശിന് കേരളമോ, കാശ്മീരോ, ബംഗാളോ ആയി മാറാന്‍ കൂടുതല്‍ സമയം വേണ്ടി വരില്ലെന്നും യോഗി പറഞ്ഞു.
അഞ്ച് വര്‍ഷത്തെ എന്റെ പ്രയത്നത്തിന് നിങ്ങളുടെ വോട്ട് അനുഗ്രഹമാണെന്നും നിങ്ങളുടെ വോട്ടുകള്‍ ഭയരഹിതമായ ജീവിതത്തിന്റെ ഉറപ്പ് കൂടിയാണെന്നും ഇതൊരു വലിയ തീരുമാനത്തിനുള്ള സമയമാണെന്നും യോഗി കൂട്ടിച്ചേര്‍ത്തു. തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ ഉടനീളം ബി.ജെ.പി നേതാക്കളായ യോഗി, അമിത്ഷാ, ജെ.പി നദ്ദ എന്നിവര്‍ രൂക്ഷമായ വര്‍ഗീയ പരാമര്‍ശങ്ങളാണ് നടത്തിയിരുന്നത്.
'സൂക്ഷിക്കുക! യു.പി കേരളം പോലെ ആയേക്കാം'അത് തടയാൻ ബിജെപി ക്ക് വോട്ട് ചെയ്യണമെന്ന് യോഗി,ഇന്ന് കനത്ത പോളിംഗ് രേഖപ്പെടുത്തി
mynews
0