നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളായ ഗുണ്ടകൾ തമ്മിൽ ഏറ്റുമുട്ടി,ഒരാൾക്ക് കുത്തേറ്റു,കൊലക്കേസ് പ്രതി അറസ്റ്റിൽ
കാസർകോട്;സൈനുൽ ആബിദ് വധക്കേസ് അടക്കം നിരവധി ക്രിമിനൽ കേസുകളിലെ പ്രതികളായ ബട്ടംപാറ മഹേഷും പ്രശാന്ത് നെൽക്കളയും തമ്മിൽ സംഘർഷം,
സുഹൃത്തും അക്രമകേസുകളിൽ കൂട്ടുപ്രതിയുമായ പ്രശാന്ത് നെൽക്കളയ്ക്കാണ് കുത്തേറ്റത്
ഇവർ തമ്മിൽ വാക്ക് തർക്കമുണ്ടാവുകയും ഒടുവിൽ മഹേഷ് പ്രശാന്തിനെ കുത്തിപ്പരിക്കേൽപ്പിക്കുകയുമായിരുന്നു,
മഹേഷിനെ കാസർകോട് ടൗൺ പോലീസ് അറസ്റ്റ് ചെയ്തു,
കാസർകോട്ടെ നിരവധി കൊലക്കേസുകളിലെ പ്രതിയാണ് പ്രതിബട്ടംപ്പാറയിലെ മഹേഷ്,
സ്ഥിരമായി ജയിലിൽ കിടക്കാൻ ആഗ്രഹിക്കുന്ന മഹേഷ് ഒരോ കാരണമുണ്ടാക്കി കേസെടുപ്പിച്ച് ജയിലിൽ പോകുക പതിവാണ്,
ജയിലിൽ പോകുന്നതിനായി പോലീസ് സ്റ്റേഷനിലെ ഫർണിച്ചർ ഉൾപ്പെടെ ഉള്ള സാധന മഗ്രികൾ വരെ തകർത്തിരുന്നു,
കാസർകോട് സി ഐ യെ വരെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചതിനും കേസുണ്ട്,
ബുദ്ധി ഉദിക്കുന്നതിന് മുൻപേ കൊലക്കേസ് ഉൾപ്പെടെ ഉള്ള നിരവധി അക്രമ കേസുകളിൽ പ്രതിയായതിനാൽ നാട്ടിൽ ശത്രുക്കളും അധികമാണ്, അതിനാലാണ് സുരക്ഷിതത്വം ആഗ്രഹിച്ച് ജയിൽ പോകുന്നത് എന്നാണ് നാട്ടുകാർ പറയുന്നത്,
നാട്ടിൽ മറ്റുള്ള വരെ പോലെ ജീവിതം നയിക്കുന്നതിന് പഴയ ക്രിമിനൽ പശ്ചാത്തലം തടസ്സമകുന്നുണ്ടാവാം എന്നാണ് നാട്ടുകാരുടെ അനുമാനം,
കാസർകോട്ട് നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളായ ഗുണ്ടകൾ തമ്മിൽ ഏറ്റുമുട്ടി,ഒരാൾക്ക് കുത്തേറ്റു,കൊലക്കേസ് പ്രതി അറസ്റ്റിൽ
mynews
0