കൊലക്കേസ് പ്രതി ജ്യോതിഷിന്റെ മരണം, പടക്കം പൊട്ടിച്ചതിന് മൂന്നു തളങ്കര സ്വദേശികൾക്കെതിരെയും സോഡാ കുപ്പി എറിഞ്ഞതിന് രണ്ട് ബിജെപി പ്രവർത്തകർക്കെതിരെയും കേസെടുത്തു

കാസർകോട്: ആർഎസ്എസ് പ്രവർത്തകന്റെ ആത്മഹത്യയിൽ പടക്കം പൊട്ടിച്ച് ആഹ്ലാദ പ്രകടനം നടത്തിയതിന് 3 പേർക്കെതിരെ കാസർകോട് പോലീസ് കേസ്സെടുത്തു. കാസർകോട് ജെപി കോളനിയിലെ ആർഎസ്എസ് പ്രവർത്തകൻ ജ്യോതിഷിന്റെ മരണവുമായി ബന്ധപ്പെട്ടാണ് തളങ്കരയിൽ ആഹ്ലാദ പ്രകടനം നടന്നത്. പ്രകോപനവും രാഷ്ട്രീയ വിദ്വേഷവുമുണ്ടാക്കുന്ന വിധത്തിൽ പെരുമാറിയതിന് തളങ്കര നുസ്രത്ത് റോഡിലെ ബഡുവൻ കുഞ്ഞിയുടെ മകൻ ഏ. കെ. ഹബീബ് 48, പള്ളം റോഡ് ആർഎൻ മൻസിലിൽ കെ. നവാസ് 47, തളങ്കര കെ. കെ. പുറം അൻവർ മൻസിലിൽ മുഹമ്മദ് കുഞ്ഞിയുടെ മകൻ മുഹമ്മദ് അൽത്താഫ് 33, എന്നിവർക്കെതിരെയാണ് കേസ്സ്. കാസർകോട് ഐപി, ഏ. അജിത് കുമാറിന്റെ പരാതിയിൽ മൂന്നുപേർ ക്കുമെതിരെ ഐപിസി 153 വകുപ്പ് പ്രകാരമാണ് കേസ്സെടുത്തത്. ജ്യോതിഷിന്റെ മരണത്തിൽ പടക്കം പൊട്ടിച്ചവർക്കെതിരെ സോഡാക്കുപ്പിയെറിഞ്ഞതിന് രണ്ട് ബിജെപി പ്രവർത്തകർക്കെതിരെയും പോലീസ് കേസ്സെടുത്തു. നെല്ലിക്കുന്ന് സുബ്രഹ്മണ്യ ക്ഷേത്രത്തിന് സമീപത്തെ ലക്ഷ്മണന്റെ മകൻ എൻ. രാകേഷ് 38, നെല്ലിക്കുന്ന് ബേളക്കാട് ഹൗസ്സിൽ നാരായണന്റെ മകൻ കെ. എൻ. അനിൽ 28, എന്നിവരാണ് ജ്യോതിഷിന്റെ ആത്മഹത്യയിൽ പടക്കം പൊട്ടിച്ച് ആഘോഷിച്ചവർക്കെതിരെ സോഡാക്കുപ്പിയെറിഞ്ഞത്. കാസർകോട് പോലീസ് ഇൻസ്പെക്ടറുടെ പരാതിയിൽ രാകേഷ്, അനിൽ എന്നിവർക്കെതിരെ ഐപിസി 153 (രാജ്യദ്രോഹം) പ്രകാരമാണ് കേസ്സെടുത്തത്. കരുതിക്കൂട്ടി ലഹളയുണ്ടാക്കാൻ ശ്രമിച്ചുവെന്നതാണ് കുറ്റം.
Previous Post Next Post
Kasaragod Today
Kasaragod Today