കാസർകോട് ജനറൽ ആശുപത്രി വളപ്പിലെ ലക്ഷങ്ങൾ വിലമതിക്കുന്ന മരങ്ങൾ മുറിച്ചു കൊണ്ട് പോയ സംഭവത്തിൽ വിജിലൻസ്‌ ഉദ്യോഗസ്ഥർ പരിശോധന നടത്തി

കാസർകോട്‌ ജനറൽ ആശുപത്രിയിലെ ലക്ഷങ്ങൾ വിലമതിക്കുന്ന മരങ്ങൾ മുറിച്ചുകടത്തിയ സംഭവത്തിൽ വിജിലൻസ്‌ പരിശോധന നടത്തി, കാസർകോട്‌ വിജിലൻസ്‌ ഡിവൈഎസ്‌പി കെ വി വേണുഗോപാലിന്റെ നേതൃത്വത്തിലാണ്‌ വ്യാഴം പകൽ പന്ത്രണ്ടരയോടെ ആശുപത്രിയിലെത്തി മരക്കുറ്റികൾ പരിശോധിച്ചത്‌. നഗരസഭാ ഓഫീസിലുമെത്തി വിവരം ശേഖരിച്ചു. മുറിച്ച മരങ്ങൾ നഗരസഭയുടെ അധീനതയിലുള്ള വിദ്യാനഗർ ഇൻഡസ്‌ട്രിയൽ എസ്‌റ്റേറ്റിലാണ് സൂക്ഷിച്ചത്, 70 വർഷത്തോളം പഴക്കമുള്ള മൂന്ന്‌ തേക്കും പത്തുവർഷമായ രണ്ട്‌ തേക്കും രണ്ട്‌ വാകയും ഏതാനും മറ്റു മരങ്ങളുമാണ്‌ മുറിച്ചത്‌. ആശുപത്രിയിലേക്കുള്ള റോഡ്‌ വികസനത്തിനെന്നും പറഞ്ഞാണ് കരാറുകാരൻ മരം മുറിച്ചത്‌.
Previous Post Next Post
Kasaragod Today
Kasaragod Today