മേൽപ്പറമ്പ്: യുവതി സ്വന്തം വീട്ടിൽ പോയ സമയം, യുവതിയുടെ വീട്ടിൽ അതിക്രമിച്ചു കയറി ഭർതൃ ജേഷ്ഠൻ താമസം തുടങ്ങിയെന്ന പരാതിയിൽ പോലീസ് കേസ്സെടുത്തു. തെക്കിൽ ബെണ്ടിച്ചാലിലെ മുഹമ്മദ് കുഞ്ഞിയുടെ ഭാര്യ കെ. ഏ. മിസ്്രിയയുടെ 26, പരാതിയിൽ ബെണ്ടിച്ചാലിലെ ആബിദിനെതിരെയാണ് മേൽപ്പറമ്പ പോലീസ് കേസ്സെടുത്തത്.
ബെണ്ടിച്ചാലിൽ ഭർത്താവിന്റെ ഉടമസ്ഥതയിലുള്ള വീട് പൂട്ടി സ്വന്തം വീട്ടിലേക്ക് പോയ മിസ്തിരിയ കഴിഞ്ഞ ദിവസം വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് ഭർത്താവിന്റെ ജേഷ്ഠൻ വീട്ടിൽ അതിക്രമിച്ചു കയറിയ വിവരമറിയുന്നത്. വീട്ടിൽ അതിക്രമിച്ചു കയറി താമസമാരംഭിച്ചത് ചോദ്യം ചെയ്തപ്പോൾ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്ന് യുവതിോ പോലീസിൽ നൽകിയ പരാതിയിൽ പറഞ്ഞു.
യുവതിയുടെ വീട്ടിൽ അതിക്രമിച്ചു കയറി ഭർതൃ ജേഷ്ഠൻ താമസം തുടങ്ങിയെന്ന് പരാതി, മേൽപറമ്പ് പോലീസ് കേസ്സെടുത്തു
mynews
0