സുഹൃത്തുക്കള്‍ക്ക്‌ ഒപ്പം കളി കഴിഞ്ഞ്‌ വീട്ടില്‍ തിരിച്ചെത്തിയ യുവാവ് കുഴഞ്ഞ്‌ വീണ് മരിച്ചു

ബോവിക്കാനം: മല്ലം കൊടവഞ്ചിയിലെ ബിജു (വിജയന്‍ 39)കുഴഞ്ഞ്‌ വീണ്‌ മരിച്ചു. കൂലിത്തൊഴിലാളിയായിരുന്നു. സുഹൃത്തുക്കള്‍ക്ക്‌ ഒപ്പം കളി കഴിഞ്ഞ്‌ വൈകിട്ട്‌ വീട്ടില്‍ എത്തിയയുടന്‍ കുഴഞ്ഞ്‌ വീഴുകയായിരുന്നു. ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സ്വന്തമായി നിര്‍മ്മിക്കാന്‍ തുടങ്ങിയ വീട്‌ പാതി വഴിയിലാണ്‌. പരേതരായ മോഹനന്‍-ചുക്രു ദമ്പതികളുടെ മകനാണ്‌. ലക്ഷ്‌മിയാണ്‌ ഭാര്യ.വിദ്യാര്‍ത്ഥികളായ വിദ്യ ലക്ഷ്‌മി, അര്‍ഷിത, അക്ഷത, ലിഖിത, ഒരു വയസ്സുള്ള ചൈതന്യ മക്കളാണ്‌. സഹോദരങ്ങള്‍: പത്മനാഭന്‍, സരോജിനി,സുശീല, നിര്‍മ്മല പരേതനായ വിശ്വനാഥന്‍.
Previous Post Next Post
Kasaragod Today
Kasaragod Today

Artic