ഉപ്പള: ജോലി കഴിഞ്ഞെത്തി വീട്ടില്‍ ഭാര്യയ്‌ക്കൊപ്പം ഉറങ്ങാന്‍ കിടന്ന യുവാവ് മരിച്ച നിലയില്‍. കര്‍ണ്ണാടക, ഷിമോഹ, ശിക്കാരിപ്പുര താലൂക്കു സ്വദേശിയും ഉപ്പള, ബപ്പായത്തൊട്ടിയിലെ ക്വാര്‍ട്ടേഴ്‌സില്‍ താമസക്കാരനുമായ ബസവരാജപ്പ(42)യാണ് മരിച്ചത്. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേയ്‌ക്ക് മാറ്റി.മൂന്നു മാസം മുമ്പാണ് ബസവരാജപ്പയും ഭാര്യയും കോണ്‍ക്രീറ്റ് ജോലിക്കായി ഉപ്പളയില്‍ എത്തിയത്. ഇരുവരും ബപ്പായിത്തൊട്ടിയിലെ ക്വാര്‍ട്ടേഴ്‌സിലാണ് താമസം.പതിവുപോലെ മിനിഞ്ഞാന്നും ജോലിക്കു പോയി രാത്രി ക്വാര്‍ട്ടേഴ്‌സിലെത്തി ഉറങ്ങാന്‍ കിടന്നതായിരുന്നു. ഇന്നലെ വൈകുന്നേരംവരെ ഉണര്‍ന്നില്ല. അമിതമായി മദ്യം ഉപയോഗിക്കുന്ന ആളായതിനാല്‍ ഉറങ്ങിക്കിടക്കുകയാണെന്നാണ് കരുതിയിരുന്നതെന്നു ഭാര്യ മല്ലമ്മ പറഞ്ഞു. സംശയം തോന്നി വൈകുന്നേരം വിളിച്ചുണര്‍ത്താന്‍ ശ്രമിച്ചുവെങ്കിലും ഉണര്‍ന്നില്ല. പിന്നീടാണ് മരിച്ചുവെന്നു വ്യക്തമായതെന്നു മല്ലമ്മ കൂട്ടിച്ചേര്‍ത്തു.പൊലീസ് കേസെടുത്ത് അന്വേഷിക്കുന്നു. മക്കള്‍: ശിവരാജ, സുധ, സാവിത്രി, പവിത്ര, ശ്രീകാന്ത്. മരുമക്കള്‍: രമേശ്, രമേശന്‍. സഹോദരങ്ങള്‍: നാഗരാജ, സുരേഷ്, ഹനുമന്ത, ലക്ഷ്‌മിയമ്മ, ദുഗ്ഗമ്മ, സാവിത്രിയമ്മ, സരോജ, ഗംഗു.
ജോലി കഴിഞ്ഞെത്തി വീട്ടില്‍ ഉറങ്ങാന്‍ കിടന്ന യുവാവ് മരിച്ച നിലയില്‍
mynews
0