കാസർകോട്‌ ഗവ. ഹൈസ്‌കൂളിലും മരം മുറിച്ചു, ജനറൽ ആശുപത്രിയിലെ മരം മുറി വിവാദത്തിന് പിന്നാലെയാണ് പുതിയ വിവാദം

ജനറൽ ആശുപത്രി വളപ്പിലെ മരംകൊള്ളക്ക്‌ പിന്നാലെ കാസർകോട്‌ ഗവ. ഹയർസെക്കൻഡറി സ്‌കൂളിലും അനധികൃത മരംമുറി. തേക്ക്‌, നെല്ലി തുടങ്ങി ഉൾപ്പെടെ എട്ട്‌ മരങ്ങളാണ്‌ കഴിഞ്ഞദിവസം മുറിച്ചത്. വ്യാഴം രാവിലെയാണ്‌ വിവരമറിയുന്നത്‌. തുടർന്ന്‌ പ്രധാനാധ്യാപകൻ എം സിദ്ദിഖ്‌ കാസർകോട്‌ ടൗൺ പൊലീസിൽ പരാതി നൽകി. ബുധൻ വൈകിട്ട്‌ അഞ്ചുവരെ സ്‌കൂളിൽ അധ്യാപകരുണ്ടായിരുന്നു. ഇവർ പോയതിന്‌ ശേഷമാണ്‌ മരം മുറിച്ചത്‌. എളുപ്പത്തിൽ കൊണ്ടുപോകാൻ കഴിയുംവിധം ശിഖിരങ്ങൾ മുറിച്ചുമാറ്റി അടുക്കിവച്ച നിലയിലാണ് മരത്തടികളുള്ളത്‌.ചിലരുടെ ഒത്താശയോടെ വിലപിടിപ്പുള്ള മരങ്ങൾ മുറിച്ചുകടത്തുന്ന സംഘംതന്നെ പ്രവർത്തിക്കുന്നുണ്ടെന്ന ആരോപണം മുമ്പുതന്നെ ഉയർന്നതാണ്‌.
Previous Post Next Post
Kasaragod Today
Kasaragod Today