ഹൊസങ്കടി: മിയാപ്പദവില്‍ മരം ദേഹത്ത് വീണ് തൊഴിലാളി മരിച്ചു. മിയാപ്പദവ് പള്ളത്തടുക്കയിലെ ആനന്ദ(53)നാണ് മരിച്ചത്.
ഇന്നലെ ഉച്ചയോടെ മിയാപ്പദവ് കരിക്കോടിയില്‍ ഒരു സ്വകാര്യ വ്യക്തിയുടെ മരത്തിന്റെ അടിഭാഗം മുറിച്ചതിന് ശേഷം കയര്‍ ഉപയോഗിച്ച് രണ്ട് പേര്‍ ചേര്‍ന്ന് വലിക്കുന്നതിനിടെയാണ് മരം ആനന്ദന്റെ ദേഹത്ത് വീണത്. ഗുരുതരമായി പരിക്കേറ്റ ആനന്ദന്‍ സംഭവ സ്ഥലത്ത് തന്നെ മരിച്ചു. സി.പി.എം മീഞ്ച ഏരിയാ കമ്മിറ്റിയംഗം കൂടിയാണ് ആനന്ദന്‍.
ഭാര്യ: ബേബി. ഏക മകന്‍ പരേതനായ മുരളി.
മിയാപ്പദവില്‍ മരം ദേഹത്ത് വീണ് തൊഴിലാളി മരിച്ചു.
mynews
0