ഷാര്‍ജയില്‍ മരണപ്പെട്ട കാസര്‍കോട് സ്വദേശിയുടെ മൃതദേഹം വെള്ളിയാഴ്ച നാട്ടിലെത്തിക്കും. മധൂര്‍ കൂടല്‍ ആര്‍.ഡി നഗര്‍ ഗുവത്തടുക്ക ഹൗസിലെ എം.കെ ചന്ദ്രന്റേയും സാവിത്രിയുടേയും മകന്‍ സച്ചിന്‍ എം.സി (24) ആണ് കഴിഞ്ഞ ദിവസം മരിച്ചത്. എയര്‍പോര്‍ട്ടിലെ സെക്യൂരിറ്റി ജീവനക്കാരനായ സച്ചിന്‍ പത്ത് മാസം മുന്‍പാണ് ഷാര്‍ജയിലെത്തിയത്. അവിവാഹിതനാണ്. സഹോദരങ്ങള്‍ സുധിഷ് (ശ്രീകൃഷ്ണ ഹാര്‍ഡ് വെയര്‍), സതീഷ് (ഭീമാജ്വല്ലറി).
ഷാർജയിൽ മരിച്ച കാസർകോട് സ്വദേശിയുടെ മൃതദേഹം വെള്ളിയാഴ്ച നാട്ടിലെത്തിച്ച് സംസ്കരിക്കും
mynews
0