വിദ്യാർത്ഥിയെ ഐസ്ക്രീം തരാമെന്ന് പറഞ്ഞ് പീഡിപ്പിച്ച കേസ്സിൽ പ്രതി പോലീസിൽ കീഴടങ്ങി.

ഹൊസ്ദുർഗ്: പതിനാലുകാരൻ വിദ്യാർത്ഥിയെ ഐസ്ക്രീം തരാമെന്ന് മോഹിപ്പിച്ച് കടയ്ക്കുള്ളിൽ ലൈംഗികമായി പീഡിപ്പിച്ചുവെന്ന കേസ്സിൽ പ്രതി കൊവ്വൽപ്പള്ളിയിലെ മൊയ്തു തിഡിൽ 63, പോലീസിൽ കീഴടങ്ങി. അറസ്റ്റ് ചെയ്ത പ്രതിയെ ജുഡീഷ്യൽ മജിസത്രേട്ട് കോടതി റിമാന്റ് ചെയ്തു. അലാമിപ്പള്ളി ബസ്്സ്റ്റാന്റ് പരിസരത്തുള്ള മൊയ്തുവിന്റെ കടയ്ക്കകത്താണ് പതിനാലുകാരൻ പീഡനത്തിനിരയായത്. കുട്ടിയുടെ പരാതിയിൽ പോക്സോ ചുമത്തി ഹൊസ്ദുർഗ് പോലീസ് കേസ്സ് റജിസ്റ്റർ ചെയ്തതോടെ ഒളിവിൽപ്പോയ മൊയ്തു പോലീസ് സ്റ്റേഷനിൽ അന്വേഷണ ഉദ്യോഗസ്ഥനായ ഐപിക്ക് മുന്നിൽ കീഴടങ്ങുകയായിരുന്നു. കേസ്സ് പറഞ്ഞു തീർക്കാൻ പ്രതിയുടെ ചില ദൂതൻമാർ കുട്ടിയുടെ ബന്ധുക്കളെ സമീപിച്ചുവെങ്കിലും, ബന്ധുക്കൾ തയ്യാറാകാത്തതിനെ തുടർന്നാണ് ഒളിവിലായിരുന്ന പ്രതി ഇന്നലെ പോലീസിൽ കീഴടങ്ങി സ്വയം അറസ്റ്റ് വരിച്ചത്. കുട്ടിയുടെ അടിവയറ്റിൽ താൻ വിരലമർത്തുക മാത്രമേ ചെയ്തിട്ടുള്ളുവെന്നും മറ്റൊന്നും ചെയ്തിട്ടില്ലെന്ന് പ്രതി മൊയ്തു അടുത്ത സുഹൃത്തുക്കളോട് വിവരിച്ചുവെങ്കിലും, മൊയ്തു തന്നെ കടയ്ക്കുള്ളിൽ പീഡിപ്പിച്ചുവെന്ന് കുട്ടി നൽകിയ രഹസ്യമൊഴിയിൽ പറയുന്നു.
Previous Post Next Post
Kasaragod Today
Kasaragod Today

Artic