തദ്ദേശ തിരഞ്ഞെടുപ്പില്‍ ഡിഎംകെ തരംഗം; എഐഎഡിഎംകെയ്ക്കും ബിജെപി ക്കും വന്‍ തിരിച്ചടി, കോയമ്പത്തൂർ ചെന്നൈ കോർപ്പറേഷനുകളിൽ അക്കൗണ്ട് തുറന്ന് മുസ്ലിം ലീഗും എസ്ഡിപിഐയും

ചെന്നൈ: തമിഴ്‌നാട്ടില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുളള തിരഞ്ഞെടുപ്പില്‍ വിജയം കൊയ്ത് ഡിഎംകെ. പത്തു വര്‍ഷത്തിന് ശേഷം സംസ്ഥാനത്ത് നടന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ മുഖ്യ എതിരാളികളായ എഐഎഡിഎംകെ കയ്യടക്കി വച്ച വടക്കന്‍ തമിഴ്‌നാട്ടിലെ 75 ശതമാനം സീറ്റുകളും ഡിഎംകെ സ്വന്തമാക്കി. ഒന്‍പതുമാസത്തെ സ്റ്റാലിന്‍ ഭരണത്തിന് ലഭിച്ച പ്രതി-ലമാണ് ഈ വിജയമെന്ന് ഡിഎംകെ പ്രവര്‍ത്തകര്‍ പറഞ്ഞു. കഴിഞ്ഞ കൊല്ലം നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ വടക്കന്‍ തമിഴ്‌നാടിന് കീഴിലെ കോയമ്ബത്തൂര്‍ പ്രദേശത്തെ പത്തു സീറ്റുകളും എഐഎഡിഎംകെ തൂത്തുവാരിയിരുന്നു. ഇതുവശര പുറത്തുവന്ന ഫലം പ്രകാരം 425 വാര്‍ഡുകളില്‍ ഡിഎംളകയും 75 വാര്‍ഡുകളില്‍ എഐഎഡിഎംകെയും കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പില്‍ വിജയിച്ചു. ആകെ 374 വാര്‍ഡുകളിലെ ഫലമാണ് പുറത്തുവരാനുളളത്. മുന്‍സിപ്പാലിറ്റിയില്‍ 1832 സീറ്റുകളില്‍ ഡിഎംകെ സ്വന്തമാക്കിയപ്പോള്‍ എഐഎഡിഎംകെ 494 സീറ്റുകളില്‍ ഒതുങ്ങി. നഗര പഞ്ചായത്തില്‍ 4261 സീറ്റുകളുമായി ഡിഎഗകെ ബഹുദൂരം മുന്നിലെത്തി. എഐഎഡിഎംകെ 178 സീറ്റുകള്‍ നേടി. ചെന്നൈ ഉള്‍പ്പെടെ 21 നഗരങ്ങളും 138 മുനിസിപ്പാലിറ്റികളും 490 പഞ്ചായത്തുകളിലുമായി 12,000-ത്തിലധികം അംഗങ്ങളെയാണ് തിരഞ്ഞെടുക്കേണ്ടത്.
ഒറ്റയ്ക്ക് മൽസരിച്ച് 28സീറ്റ് എസ്‌ഡിപിഐ നേടിയിട്ടുണ്ട്
Previous Post Next Post
Kasaragod Today
Kasaragod Today