13കാരിയെ പീഡിപ്പിച്ച 61കാരന് 9 വർഷം കഠിന തടവ് വിധിച്ച് കാസർകോട് പോക്സോ കോടതി
കാസര്‍കോട്: 13കാരിയെ പീഡിപ്പിച്ച 61കാരന് 9 വർഷം കഠിന തടവിനുംഒന്നരലക്ഷം രൂപ പിഴയടക്കാനും വിധിച്ച് കാസർകോട് പോക്സോ കോടതി..വെള്ളരിക്കുണ്ട് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന മാത്യു ആന്റണി എന്ന അപ്പച്ചനെ(61)യാണ് കാസര്‍കോട് പോക്സോ കോടതി ജഡ്ജ് എ.വി ഉണ്ണികൃഷ്ണന്‍ വിവിധ വകുപ്പുകള്‍ പ്രകാരം ശിക്ഷ വിധിച്ചത്. പിഴയടച്ചില്ലെങ്കില്‍ ഒന്നര വര്‍ഷംകൂടി അധിക തടവ് അനുഭവിക്കണം
2016 മെയ് മാസത്തിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. മാത്യു ആന്റണിയുടെ വീട്ടില്‍ ടി.വി കാണാനെത്തിയ 13കാരിയെ പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. വെള്ളരിക്കുണ്ട് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പ്രതിയെ അറസ്റ്റു ചെയ്തും അന്വേഷണം നടത്തി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചതും അന്നത്തെ എസ്.എം.എസ് ഡിവൈഎസ്പി എം.വി സുകുമാരനാണ്.
പ്രോസിക്യൂഷന് വേണ്ടി അഡ്വ. പ്രകാശ് അമ്മണ്ണായ ഹാജരായി.
13കാരിയെ പീഡിപ്പിച്ച 61കാരന് 9 വർഷം കഠിന തടവ് വിധിച്ച് കാസർകോട് പോക്സോ കോടതി
mynews
0