കാസർകോട് :ഇന്നലെ പിടിയിലായ ആദൂര്‍ സ്വദേശി മുഹമ്മദ് ഹാരിസ് എന്നിവരെ പിടികൂടി വിശദമായി ചോദ്യം ചെയ്തതോടെയാണ് അബ്ദുല്‍ റഹ്‌മാന്‍ താമസിക്കുന്ന ബദിയടുക്കയിലെ ക്വാര്‍ട്ടേഴ്‌സില്‍ കഞ്ചാവ് സൂക്ഷിച്ചിരുന്നതായി വിവരം ലഭിച്ചത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ 23 കിലോ കഞ്ചാവ് ഇവിടെ നിന്നും കണ്ടെടുത്തു.
അറസ്റ്റിലായ മൂന്ന് പേരും വന്‍കിട കഞ്ചാവ് കടത്ത് സംഘത്തിലെ ഏജന്റുമാരാണ്. ആന്ധ്രയില്‍ നിന്നെത്തിക്കുന്ന കഞ്ചാവ് സൂക്ഷിക്കുന്നതും ചെറുകിട കച്ചവടക്കാര്‍ക്ക് വിതരണം ചെയ്യുന്നതും ഇവരാണ്. അഹമ്മദ് കബീര്‍ 2009ല്‍ കാസര്‍കോട് നടന്ന ദാവൂദ് വധക്കേസിലെ പ്രതിയാണ്.
ഇന്നലെ ചൗക്കിയില്‍ പൊലീസിന്റെ വാഹന പരിശോധനക്കിടെ നിര്‍ത്താതെ പോയ കഞ്ചാവ് കടത്തുകയായിരുന്ന ഓട്ടോറിക്ഷ പൊലീസ് പിന്തുടര്‍ന്ന് പിടികൂടിയ വാഹനത്തില്‍ നിന്ന് 22 കിലോ കഞ്ചാവ് കണ്ടെടുതിരുന്നു . 10 പാക്കറ്റുകളിലായാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. ഓട്ടോറിക്ഷയിലുണ്ടായിരുന്ന നെല്ലിക്കട്ട സ്വദേശി അബ്ദുല്‍ റഹ്‌മാന്‍, പെരുമ്ബളക്കടവ് സ്വദേശി അഹമ്മദ് കബീര്‍, ആദൂര്‍ സ്വദേശി മുഹമ്മദ് ഹാരിസ് എന്നിവരെ പിടികൂടി. പ്രതികളെ വിശദമായി ചോദ്യം ചെയ്തതോടെയാണ് ബദിയടുക്കയിലെ കഞ്ചാവ് ശേഖരം അറിയാൻ കഴിഞ്ഞത്.
വീണ്ടും കഞ്ചാവ് വേട്ട ബദിയടുക്കയിൽ നിന്ന് 23കിലോ പിടികൂടി, നേരത്തെ കാസർകോട് നിന്ന് 22കിലോ കഞ്ചാവും പിടികൂടിയിരുന്നു
mynews
0