കാസര്‍കോട്: പ്രായം ഒരു വയസും 10 മാസവുമാണെങ്കിലും, യൂട്യൂബ് തമ്ബ് നെയില്‍ കണ്ടാല്‍ ഏത് പാട്ടാണെന്ന് ഷാന്‍വിക മോള്‍ തിരിച്ചറിയും. മൃഗങ്ങളുടെ ശബ്ദവും അനുകരിക്കും. കാസര്‍കോട് (Kasargod) ചെര്‍ക്കള വി കെ പാറയിലെ ജയേഷ് ബിന്ദുജ ദമ്ബതികളുടെ മകളാണ് ഈ കൊച്ചുമിടുക്കി. കഴിവുകള്‍ പരിഗണിച്ച് ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്സിലും (India Book of Records) ഈ മിടുക്കി ഇടം നേടി.
വിജ്ഞാനത്തിന്റെ നിറകുടമാണ് ഷാന്‍വിക മോള്‍. തന്റെ വാക്ചാതുര്യം കൊണ്ടും കുഞ്ഞറിവുകള്‍ കൊണ്ടും വിസ്മയം പകരുന്ന ഷാന്‍വിക ആരിലും വാത്സല്യമുണര്‍ത്തും. ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്സില്‍ ഇടം നേടിയതിലൂടെ ഷാന്‍വികയുടെ കുഞ്ഞു കഴിവുകള്‍ക്ക് ഇപ്പോള്‍ അര്‍ഹിക്കുന്ന അംഗീകാരം ലഭിച്ചിരിക്കുകയാണ്. ഇംഗ്ലീഷിലും മലയാളത്തിലും മാസങ്ങളുടെ പേരുകള്‍ തെറ്റ് കൂടാതെ ഷാന്‍വിക ഉച്ഛരിക്കും. കൂടാതെ ഇംഗ്ലീഷ് അക്ഷരമാലയും മനപ്പാഠമാണ്. ഇംഗ്ലീഷിലും, മലയാളത്തിലും ഒന്നു മുതല്‍ 10 വരെ എണ്ണുവാനും ഷാന്‍വികയ്ക്ക് സാധിക്കും. അഞ്ച് ജികെ ചോദ്യോത്തരങ്ങളും, ശരീരഭാഗങ്ങളുടെ പേരുകളും ഷാന്‍വികയ്ക്ക് മനപ്പാഠമാണ്.
ഷാന്‍വിക മോള്‍
യൂട്യൂബ് തമ്ബ്‌നയില്‍ കണ്ടാല്‍ തന്നെ അത് ഏത് പാട്ടാണെന്ന് എളുപ്പത്തില്‍ തിരിച്ചറിയും. മൃഗങ്ങളുടെ ശബ്ദം അനുകരിക്കുവാനും മിടുക്കിയാണ്. ഈ കഴിവുകളെല്ലാം പരിഗണിച്ചാണ് ഷാന്‍വികയ്ക്ക് ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്സ് അംഗീകാരം ലഭിച്ചത്. ഷാന്‍വികയ്ക്ക് ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്സ് അംഗീകാരം ലഭിച്ചതിന്റെ നിറഞ്ഞ ആഹ്ലാദത്തിലാണ് കുടുംബാംഗങ്ങള്‍. അച്ഛച്ചന്‍ കെ രാജേഷ്, അച്ഛമ്മ ഉഷ കുമാരി, വല്യച്ഛന്‍ ടി. കൃഷ്ണന്‍ നായര്‍, അമ്മൂമ്മ പദ്മിനി, മൂത്തമ്മ ഇന്ദു, അമ്മാവന്‍ കൃഷ്ണദാസ് ഇളയച്ഛന്‍മാരായ വിനീഷ്, ജനിഷ് എന്നിവര്‍ ഷാന്‍വികയുടെ കഴിവുകള്‍ക്ക് പൂര്‍ണ പിന്തുണ നല്‍കുന്നു. അത്ഭുതപ്പെടുത്തുന്ന കുഞ്ഞു കഴിവുകളുമായി നാട്ടിലും വീട്ടിലും ഇപ്പോള്‍ താരമാണ് ഷാന്‍വിക.
പ്രായം ഒരു വയസും 10 മാസവുമാണെങ്കിലും, യൂട്യൂബ് തമ്ബ് നെയില്‍ കണ്ടാല്‍ ഏത് പാട്ടാണെന്ന് തിരിച്ചറിയും.വൈറലായി ചെര്‍ക്കള വി കെ പാറയിലെ ഷാന്‍വിക
mynews
0