മുളിയാർ: കാസർകോട് ഡിവിഷൻ ഫോറസ്റ്റ് ഓഫീസർ പി. ധനേഷ് കുമാറിന്റെ നിർദ്ദേശപ്രകാരം റെയ്ഞ്ച് ഓഫീസർ സോളമൻ ജോർജ് ഏർപ്പെടുത്തിയ രാത്രികാല നിരീക്ഷണത്തിനിടയിൽ വനം -വന്യ ജീവിവകുപ്പ് ഷൂട്ടർ ബി.അബ്ദുൾഗഫൂറിന്റെ നേതൃത്വത്തിലുള്ള പ്രത്യക ദൗത്യസംഘം കാട്ടുപ്പന്നിയെ വെടിവെച്ച്കൊന്നു. മുതലപ്പാറ വാട്ടർ ടാങ്കിന്റെ പിറകിലുള്ള ഫ്രീ കുവൈത്ത് അബുല്ലയുടെ കൃഷിയിടത്തിൽനിന്നാണ് പന്നിയെ വെടിവെച്ചത്. ആർ.ആർ.ടി ഹോറസ്റ്റ് ഓഫീസർ എം.പി രാജു , കാറഡുക്കസെക്‌ഷൻഫോറസ്റ്റ്ഓഫീസർ എൻ.വി സത്യൻ, വനംവകുപ്പ്ജീവനക്കാരായ സനൽ, അബ്ദുല്ലകുഞ്ഞി കുളത്തൂർ, ലൈജു,ബിബിൻസൺ ബാബു, ഡ്രൈവർ ബാലൻമൂല എന്നിവർസംഘത്തിൽ ഉണ്ടായിരുന്നു. പന്നിശല്യമുള്ള മേഖലകളിലെ കർഷകരുടെ ആശങ്ക അകറ്റുമെന്നും വരും ദിവസങ്ങളിൽ രാത്രികാലനിരീക്ഷണം തുടരുമെന്നും ഡി.എഫ്.ഒ പി.മഹേഷ്കുമാർപറഞ്ഞു.
മുളിയാറിൽ കർഷകരെ പൊറുതി മുട്ടിച്ച കാട്ടുപന്നിയെ വെടിവെച്ചു വീഴ്ത്തി വനംവകുപ്പ്
mynews
0